Image

മെയ് മാസത്തില്‍ കേരളത്തില്‍ നിന്നു മടങ്ങിയത് 1 ലക്ഷം അതിഥിത്തൊഴിലാളികള്‍

Published on 01 June, 2020
മെയ് മാസത്തില്‍ കേരളത്തില്‍ നിന്നു മടങ്ങിയത് 1 ലക്ഷം അതിഥിത്തൊഴിലാളികള്‍
തിരുവനന്തപുരം: സംസ്ഥാനത്തു നിന്നു കഴിഞ്ഞ മാസം 76 ട്രെയിനുകളിലായി 1 ലക്ഷത്തോളം അതിഥിത്തൊഴിലാളികള്‍ സ്വദേശത്തേക്കു മടങ്ങി. മേയ് 30 വരെ 99,827 പേര്‍ മടങ്ങിയെന്നാണു സംസ്ഥാന തൊഴില്‍ വകുപ്പിന്റെ കണക്ക്. ഏറ്റവും കൂടുതല്‍ പേര്‍ മടങ്ങിപ്പോയതു ബംഗാളിലേക്കാണ്. 24,975 പേര്‍. സിക്കിമിലേക്കായിരുന്നു ഏറ്റവും കുറവു പേര്‍ മടങ്ങിയത്– 47. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കു തൊഴിലാളികള്‍ കുറവായതിനാല്‍ ഒരുമിച്ചാണ് ഇവരെ കൊണ്ടുപോയത്.

ഏറ്റവും കൂടുതല്‍ പേര്‍ മടങ്ങിയത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്–17,400 പേര്‍. കുറവ് വയനാട്ടില്‍ നിന്ന്– 959 പേര്‍. മടങ്ങിപ്പോയ അതിഥിത്തൊഴിലാളികളുടെ ജില്ല തിരിച്ചുള്ള കണക്ക്: തിരുവനന്തപുരം 7,009, കൊല്ലം 2,225, ആലപ്പുഴ 4944, പത്തനംതിട്ട 3,294, ഇടുക്കി 1039, കോട്ടയം 5,799, എറണാകുളം 16,761, തൃശൂര്‍ 6580, പാലക്കാട് 7,734, മലപ്പുറം 12,614, കോഴിക്കോട് 17,400, വയനാട് 959, കണ്ണൂര്‍ 8,852, കാസര്‍കോട് 4,584. മാഹിയില്‍ നിന്നു 33 തൊഴിലാളികളും കേരളത്തില്‍ നിന്നു പുറപ്പെട്ട ട്രെയിനുകളില്‍ മടങ്ങി. യാത്രാ ചെലവ് തൊഴിലാളികള്‍ തന്നെയാണു വഹിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക