Image

ഇന്ത്യയില്‍ കോവിഡ് സമൂഹ വ്യാപനമുള്ളതായി ആരോഗ്യ വിദഗ്ധര്‍

Published on 01 June, 2020
ഇന്ത്യയില്‍ കോവിഡ് സമൂഹ വ്യാപനമുള്ളതായി ആരോഗ്യ വിദഗ്ധര്‍
ന്യൂഡല്‍ഹി: രാജ്യത്ത് പലയിടങ്ങളിലും കോവിഡ് സമൂഹ വ്യാപനം നടന്നുകഴിഞ്ഞെന്ന് ആരോഗ്യ വിദഗ്ധര്‍. സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെടുന്നതിനിടെയാണ് മറിച്ചുള്ള വിലയിരുത്തലുമായി ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ പബ്ലിക് ഹെല്‍ത്ത് അസോസിയേഷന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പ്രിവന്‍റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍, ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് എപ്പിഡമോളജിസ്റ്റ് എന്നീ സംഘടനകളുടെ സംയുക്ത പ്രസ്താവനയിലാണ് സമൂഹ വ്യാപനം നടന്നതായി പറയുന്നത്.

രാജ്യത്ത് കോവിഡ് പടര്‍ന്നു പിടിച്ചതില്‍ കേന്ദ്ര സര്‍ക്കാറിനെ അവര്‍ കടന്നാക്രമിച്ചു. വിവിധ തരം പകര്‍ച്ച വ്യാധികളെ കൈകാര്യം ചെയ്തതിന്‍െറ ദീര്‍ഘകാല അനുഭവ പരിജ്ഞാനമുള്ളവരുടെ അഭിപ്രായം തേടാതെ സ്വീകരിച്ച തീരുമാനങ്ങള്‍ തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക