Image

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിനി ജിദ്ദയില്‍ മരിച്ചു

Published on 01 June, 2020
കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിനി ജിദ്ദയില്‍ മരിച്ചു
ജിദ്ദ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട സ്വദേശിനി ജിദ്ദയില്‍ മരിച്ചു. തിരുവല്ല സ്വദേശി സിമി സുരേഷ് ആനന്ദ് (48) ആണ് മരിച്ചത്.

കോവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ആറ് ദിവസങ്ങളായി മഹ്ജര്‍ കിംഗ് അബ്ദുല്‍അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. അല്‍ ഹനൂഫ് കോണ്‍ട്രാക്ടിങ് കമ്പനിക്ക് കീഴില്‍ ശുചീകരണ ജീവനക്കാരിയായിരുന്നു.

ഭര്‍ത്താവും രണ്ട് മക്കളും നാട്ടിലാണ്. നിയമനടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കെ.എം.സി.സി വെല്‍ഫെയര്‍ വിംഗ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക