Image

ഘടകക്ഷികള്‍ ചിന്തിക്കേണ്ട സമയമായെന്ന് പി.പി തങ്കച്ചന്‍

Published on 28 May, 2012
ഘടകക്ഷികള്‍ ചിന്തിക്കേണ്ട സമയമായെന്ന് പി.പി തങ്കച്ചന്‍
തിരുവനന്തപുരം: ഘടകകക്ഷികള്‍ ഇടതുമുന്നണിയില്‍ തുടരണമോയെന്ന് ചിന്തിക്കേണ്ട കാലമായെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍. കൊലപാതക രാഷ്ട്രീയത്തെ എതിര്‍ക്കുന്ന കക്ഷികള്‍ സി.പി.എമ്മുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് ശരിയാണോയെന്നും തങ്കച്ചന്‍ ചോദിച്ചു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകകയായിരുന്നു അദ്ദേഹം. 

കൊലപാതകരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്ന സി.പി.എമ്മിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെടുമെന്നും തങ്കച്ചന്‍ പറഞ്ഞു. 

കൊന്നത് ഞങ്ങളാണെന്ന് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറി മണി പറഞ്ഞിരുന്നു. മണി ഒഴികെയുള്ള 'ഞങ്ങള്‍' ആരാണെന്ന് വെളിപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഞങ്ങള്‍ തയ്യാറാക്കിയ ലിസ്റ്റ് പ്രകാരമാണ് കൊല നടത്തിയതെന്ന മണിയുടെ പ്രസ്താവന തങ്കച്ചന്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക