Image

കറുത്ത വംശജരുടെ പ്രതിഷേധത്തിനിടെ ആന്റിഫയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമെന്ന് ട്രംപ്

Published on 01 June, 2020
കറുത്ത വംശജരുടെ പ്രതിഷേധത്തിനിടെ ആന്റിഫയെ ഭീകര സംഘടനയായി പ്രഖ്യാപിക്കുമെന്ന് ട്രംപ്

ജോര്‍ജ് ഫ്‌ളോയിഡിനെ തെരുവില്‍ പൊലീസ് ച വിട്ടി കഴുത്ത് ഞെരിച്ച്‌ ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ട്രംപ് ഭരണകൂടത്തിനെതിരെ പ്രതിധേഷം കത്തിപ്പടരുമ്ബോള്‍ ഫാസിസ്റ്റ് വിരുദ്ധ സംഘടനയായ ആന്റിഫയെ ഭീകര സംഘടനായി പ്രഖ്യാപിക്കുമെന്ന് ട്രംപിന്റെ ഭീഷണി.


 അത് പ്രാവര്‍ത്തികമാക്കാന്‍ പ്രയാസമാണെന്ന നിയമ വിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിച്ചാണ് ട്രംപിന്റെ പ്രഖ്യാപനം.


ട്വിറ്ററിലൂടെയാണ് ട്രംപ്  തീരുമാനം പ്രഖ്യാപിച്ചത്. മെയ് 25ന് മിനിയപോളിസില്‍  ഫ്‌ളോയിഡിനെ കൊലപ്പെടുത്തിയതിന് പിന്നലെ അസാധാരണമായ പ്രക്ഷോഭമാണ് യുഎസില്‍ അരങ്ങേറുന്നത്. കൊവിഡ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ട് ഉഴറുന്ന ട്രംപ് ഭരണകൂടത്തിന് മറ്റൊരു വലിയ കടമ്ബയായി മാറിയിരിക്കുന്നു കറുത്ത വംശജരുടെ പ്രക്ഷോഭം.


പ്രക്ഷോഭം രാജ്യവ്യാപകമായി മാറുന്നതിനെതിരെയും നഗരങ്ങള്‍ അത് ഏറ്റെടുക്കുന്നതിനും എതിരെ ട്രംപ് ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ കുറ്റപ്പെടുത്തലുമായി രംഗത്തുവന്നിട്ടുണ്ട്. ഇവരുടെയെല്ലാം വിമര്‍ശനം ആന്റിഫയ്ക്ക് നേരെയാണ്. 


കലാപത്തിന്റെ സ്വഭാവവും അത് ആസൂസ്ത്രണം ചെയ്ത രീതിയിലും ഭീരകര സംഘടനയുടെ പ്രവര്‍ത്തനത്തിന് സമാനമാണെന്നാണ് കുറ്റപ്പെടുത്തല്‍. യുഎസ് അറ്റോണി ജനറല്‍ വില്യം ബാര്‍ ഉള്‍പ്പടെയുള്ളവരാണ് ആന്റിഫയ്‌ക്കെതിരെ രംഗത്തുവന്നത്. 


പതിനായരിക്കണക്കിനാളുകളാണ് യുഎസിന്റെ വിവിധ തെരുവുകളില്‍ വംശവെറിക്കും ഭരണകൂടത്തിന്റെ കറുത്തവംശജര്‍ക്കെതിരായ നീക്കങ്ങളിലും പ്രതിഷേധിച്ച്‌ ഇറങ്ങിയിരിക്കുന്നത്.


 ആന്റിഫയിലെ അംഗങ്ങളെ കണക്കാക്കാന്‍ കഴിയില്ലെന്നും അതൊരു സംഘടന എന്നതിലുപരി ഒരു ജനകീയ മുന്നേറ്റമായി പരിണമിച്ചുവെന്നും യുഎസിലെ രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക