Image

സന്തോഷ് ട്രോഫി സര്‍വീസസിന്

Published on 28 May, 2012
സന്തോഷ് ട്രോഫി സര്‍വീസസിന്
കട്ടക്ക്: അറുപത്താറാമത് സന്തോഷ് ട്രോഫി കിരീടം സര്‍വീസസിന്. കട്ടക്കിലെ ബരാമതി സ്‌റ്റേഡിയത്തില്‍ നടന്ന അത്യന്തം വാശിയേറിയ ഫൈനലില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് സര്‍വീസസ് തമിഴ്‌നാടിനെ മുട്ടുകുത്തിച്ചത്. 

നീണ്ട 40 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സന്തോഷ് ട്രോഫിയില്‍ മുത്തമിടാമെന്ന തമിഴകത്തിന്റെ സ്വപ്‌നം തകര്‍ത്തുകൊണ്ടാണ് പട്ടാളത്തിന്റെ കമാന്‍ഡോകള്‍ കിരീടം സ്വന്തമാക്കിയത്. 

മൂന്നു ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷം ശക്തമായി തിരിച്ചുവന്ന തമിഴ്‌നാട് രണ്ട് ഗോളുകള്‍ തിരിച്ചടിച്ചെങ്കിലും വിജയത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല. സര്‍വീസസ് ഇത് രണ്ടാം തവണയാണ് കിരീടം നേടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക