image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ആഘോഷങ്ങളില്ലാതെ ഫാ.മാത്യു കുന്നത്തിന്റെ പൗരോഹിത്യ വാർഷികവും ജന്മദിനവും കൊണ്ടാടി (ഫ്രാൻസിസ് തടത്തിൽ)

AMERICA 01-Jun-2020 ഫ്രാൻസിസ് തടത്തിൽ 
AMERICA 01-Jun-2020
ഫ്രാൻസിസ് തടത്തിൽ 
Share
image
 
 
ന്യൂജേഴ്‌സി: രാജ്യം മുഴുവൻ കോവിഡ് 19 ന്റെ ലോക്ക് ഡൗണിൽ കഴിയുമ്പോഴും തന്റെ  പൗരോഹത്യ സ്വീകരണത്തിന്റെ 60താമത് വാർഷികവും  89 മത് പിറന്നാളും വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച സുഹൃത്തുക്കൾക്കും അഭ്യുദയകാംക്ഷികൾക്കും ഫാ. മാത്യു കുന്നത്ത് കൃതജ്ഞതയർപ്പിച്ചു. മെയ് രണ്ടിന്  പിറന്നാളും പൗരോഹിത്യ ജൂബിലിയും ഒരു വലിയ ആഘോഷമാക്കി നടത്താൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ഫാ. മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൗണ്ടഷനും പദ്ധതിയിട്ടിരുന്നതാണ്. എന്നാൽ ലോകം മുഴുവനും,പ്രത്യേകിച്ച് അമേരിക്കയിൽ ആളിപ്പടർന്ന കോവിഡ് 19 മഹാമാരിയെത്തുടർന്ന് വളരെ ലളിതമായി ആഘോഷം ചുരുക്കുകയായിരുന്നു.
 
ഏപ്രിൽ 24 നായിരുന്നു ഫാ. മാത്യു കുന്നതിന്റെ പൗരോഹത്യ സ്വീകരണത്തിന്റെ 60താമത്‌ വാർഷികം. കോവിഡ് 19 മരണം അമേരിക്കയിൽ അതിഭയാനകമാം വിധം  വർധിച്ചു വന്നിരുന്ന അന്ന് ലോകത്തെ മുഴുവൻ കോവിഡ് ബാധിതർക്കായി സമർപ്പിച്ചുകൊണ്ട് ഫാ. മാത്യു കുന്നത്ത് നടത്തിയ ദിവ്യബലിയിൽ  യുട്യൂബ് ലൈവ് വഴി ലോകമെമ്പാടുമുള്ള മാത്യു അച്ചന്റെ സുഹൃത്തുക്കളും അദ്ദേഹത്തിന്റെ നിശബ്ദ സന്നദ്ധപ്രവർത്തനം വഴി സഹായം ലഭിച്ചിട്ടുള്ളവരുമായ നിരവധിയാളുകളും പങ്കെടുത്തിരുന്നു.മെയ് 18 നും തന്റെ 89 മത് പിറന്നാളിനോടനുബന്ധിച്ച് ഫാ.മാത്യു വീണ്ടും യുട്യൂബ് ലൈവ് വഴി കുർബാനയർപ്പിച്ചിരുന്നു. തുടർന്ന് സൂം മീറ്റിംഗ് വഴി അദ്ദേഹത്തിന് അനുമോദനങ്ങൾ അർപ്പിക്കുകയും ചെയ്തു. ഇതോടനുബന്ധിച്ച് ഫാ.മാത്യു കുന്നത് ചാരിറ്റബിൾ ഫൗണ്ടേഷന്റെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി.
 
15 വർഷംമുമ്പ്  ഒരു മെയ് മാസത്തിൽ അദ്ദേഹത്തിന്റെ 74 പിറന്നാൾ ദിനത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് ഫാ. മാത്യു കുന്നത് ചാരിറ്റബിൾ ഫൗണ്ടേഷൻ എന്ന ചാരിറ്റബിൾ സംഘടനയ്ക്ക് രൂപം കൊടുത്തത്. കേരളത്തിലെ പാവപ്പെട്ട നഴ്സിംഗ് വിദ്യാർഥികൾ, നിർധന രോഗികൾ എന്നിവർക്കായി മാത്യു അച്ചൻ കാലാകാലങ്ങളായി തുടർന്നുകൊണ്ടിരുന്ന കാരുണ്യപ്രവർത്തങ്ങൾ കൂടുതൽ ശക്തമാക്കാനാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും അദ്ദേഹത്തിന്റെ നിസ്വാർത്ഥമായ സ്നേഹ സഹായം വഴി അമേരിക്കയിൽ എത്തിയിട്ടുള്ള നൂറുകണക്കിന് പേർ ചേർന്ന് ഇത്തരമൊരു വ്യവസ്ഥാപിതമായ ചാരിറ്റബിൾ ട്രസ്റ്റിന് രൂപം നൽകിയത്. 
 
ട്രസ്റ്റിന് തുടക്കം കുറിക്കും മുൻപുവരെ എല്ലാ വർഷവും ഫാ. മാത്യുവിന്റെ പിറന്നാൾ ദിനം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ചേർന്ന് വലിയൊരാകാശമായി നടത്തുമായിരുന്നു. അന്നും പലപ്പോഴായും സുഹൃത്തുക്കൾ സമ്മാനമായി നൽകുന്ന പണം പൂർണമായും പാവങ്ങളെ സഹായിക്കാനായി ചെലവഴിക്കുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ഇത്തരത്തിൽ കാരുണ്യ പ്രവൃത്തി അദ്ദേഹത്തിന്റെ കാര്യങ്ങൾക്ക് കൂടുതൽ ശക്തിപകരനാണ് 15 വര്ഷം മുൻപ് ഫാ.മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൌണ്ടേഷൻ എന്ന സന്നദ്ധ സംഘടനയ്ക്ക് രൂപം നൽകുന്നത്. അന്ന് മുതൽ ഇന്ന് വരെ മെയ് മാസത്തിലെ 18 തിയ്യതിയിലോ അത് കഴിഞ്ഞുള്ള ശനിയാഴ്ചകളിലോ അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷത്തിനൊപ്പം ഫൌണ്ടേഷൻ വാർഷികവും ആഘോഷിച്ചു വരുന്നു. ഈ വർഷത്തെ പിറന്നാളിനും ഫൌണ്ടേഷൻ വാർഷികത്തിനും ഏറെ പ്രത്യേകത ഉണ്ടായിരുന്നതിനാലാണ്  ഏറെ വിപുലമായി ആഘോഷിക്കാനിരുന്നത്. 
 
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ വർഷത്തെ വിപുലമായ ആഘോഷപരിപാടികൾ  വേണ്ടെന്നു വച്ച സംഘാടകർ സൂം മീറ്റിംഗ് നടത്തിയും ഓൺലൈൻ കുർബാന വഴിയും ലളിതമാക്കിയെങ്കിലും അടുത്തവർഷം ജൂബിലി വർഷത്തിന്റെ അവസാനം വിപുലമായ പരിപാടികൾ നടത്താനിരിക്കുകയാണ്. ഈ വർഷം പ്രസിദ്ധീകരിക്കാനിരുന്ന അദ്ദേഹത്തിന്റെ ജൂബിലി സ്മാരകണികയും അടുത്തവർഷം കൂടുതൽ അപ്ഡേഷനോട് കൂടി പുറത്തിറക്കും.10 വർഷം മുൻപ് അദ്ദേഹത്തിന്റെ പൗരോഹത്യ സുവർണ ജൂബിലിയോടനുബന്ധിച്ചു പുറത്തിറങ്ങിയ സമരണികയായ കെടാവിളക്ക് എന്ന പുസ്തകത്തിന്റെ പേരുപോലെ തന്നെ ഇപ്പോഴും കെടാതെ തുടര്ന്നുകൊണ്ടിരിക്കുകയാണ് അദ്ദേഹത്തിന്റെ  നേതൃത്വത്തിൽ തുടർന്നുകൊണ്ടിരിക്കുന്ന കാരുണ്യപ്രവർത്തനമെന്ന കെടാവിളക്ക്.
 
ആദ്യകാലങ്ങളിൽ ട്രസ്റ്റിന്റെ കാരുണ്യ പ്രവർത്തനങ്ങൾക്കുള്ള പണം ധന സമാഹാരങ്ങളിലൂടെയായിരുന്നു കണ്ടെത്തിയിരുന്നത്.  ധന സമാഹാരപ്രവർത്തനങ്ങൾ വഴി ലഭിച്ചിരുന്ന തുകയിൽ നല്ലൊരു ശതമാനം ചെലവ് വരുന്നതിനാൽ ഫൗണ്ടേഷൻ ഒരു തീരുമാനമെടുത്തു. ഓരോരുത്തരും മാസം നിശ്ചിത തുക ബാങ്ക് വഴി ഡയറക്ട് സെപ്പോസിറ്റ് ആയി നൽകുക. മൂന്ന് വർഷം മുൻപ് തുടങ്ങിയ ഈ പദ്ധതി പ്രകാരം 20 ഡോളർ മുതൽ 200 ഡോളർ വരെ പ്രതിമാസം ഡയറക്റ്റ് ഡെപ്പോസിറ്റ്  ആയി  നൽകുന്നത് ഏതാണ്ട് 130 ഓളം പേരാണ്. ഓരോ വര്ഷവും ഈ പദ്ധതിയിൽ ചേരുന്നവരുടെ എണ്ണം വർധിച്ചു വരികയാണ്. എല്ലാ മാസവും ബോർഡ് മീറ്റിംഗ് കൂടി അതാതു ആഴ്ചകളിൽ ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് അപേക്ഷകരുടെ ആവശ്യത്തിന്റെ ഗൗവരവമനുസരിച്ചു അതാത് മാസം ലഭ്യമാകുന്ന  മുഴുവൻ തുകയും വീതിച്ചു നൽകും. 
 
ഫണ്ട് റൈസിംഗ് എന്ന പേരിൽ യാതൊരു കോലാഹലവുമില്ലാതെ,ദുർചെലവുകൾ ഇല്ലാതെ, പ്രവർത്തന ചെലവ് ഒരു നയാ പെനി പോലുമില്ലാതെ വിജയകരമായി നടന്നുകൊണ്ടിരിക്കുന്ന  അമേരിക്കയിലെ ഏക സന്നദ്ധ സംഘടനയായിരിക്കും.നിശബ്‌ദ സേവനം നടത്തുന്ന ഈ സന്നദ്ധ സംഘടനയുടെ സ്ഥിരം ചെയർമാനാണ് ഫാ. മാത്യു കുന്നത്ത്. അദ്ദേത്തിന്റെ ഡെപ്യൂട്ടി ചെയർമാൻ ആയി ആൽബർട്ട് ആന്റണി കണ്ണമ്പള്ളിയും സെക്രെട്ടറിയായി സിറിയക്ക് കുന്നത്ത് എന്നിവരും പ്രവർത്തിക്കുന്നു. എൽസ മാമ്പിള്ളിയാണ് വർക്കിംഗ് പ്രസിഡണ്ട്. കഴിഞ്ഞ 15 വർഷത്തിനുള്ളിൽ ഇതിനകം 7 ലക്ഷം ഡോളർ സഹായം ഫൌണ്ടേഷൻ വഴിയും കണക്കുകൾക്കതീതമായി ആയിരക്കണക്കിന് ഡോളർ മാത്യു അച്ചൻ നേരിട്ടും കേരളത്തിലെ നൂറുകണക്കിന് നിർദ്ധനർക്കായി നൽകിയിട്ടുണ്ട്. തൻറെ കലാശേഷവും ഈ ഫൗണ്ടേഷൻ വഴി നന്മകൾ തുടരണമെന്ന് തീവ്രമായ ആഗ്രഹത്തിലാണ് മാത്യു അച്ചൻ.ഫൗണ്ടേഷന്റെ ഡയറക്ട് ഡെപ്പോസിറ്റ് പദ്ധതിയിൽ അംഗമാകാൻ താൽപ്പര്യമുള്ളവർ സെക്രെട്ടറി സിറിയക്ക് കുന്നത്തുമായി ബന്ധപ്പെടേണ്ടതാണ്.email:[email protected] ,ഫോൺ:908-591-8422.
 
 
വിപുലമായ ആഘോഷങ്ങൾ നടത്താൻ കഴിഞ്ഞില്ലെങ്കിലും അദ്ദേഹത്തിന്റെ പൗരോഹിത്യ സ്വീകരണത്തിന്റെ 60 വാർഷികത്തോടനുബന്ധിച്ച് 60 ജപമാലകളും  പിറന്നാളിനോടനുബന്ധിച്ച് 89 ജപമാലകളും  ഓരോ കുടുംബങ്ങളും പലദിവസങ്ങളിലായി കാഴ്ച് വച്ചിരുന്നു. തനിക്കു കിട്ടിയതിൽ വച്ച് ഏറ്റവും വലിയ സമ്മാനമാണ് തന്റെ ജനത പൗരോഹത്യ സ്വീകരണ വാര്ഷികത്തിലും ജന്മദിനത്തിലും സമ്മാനിച്ചതെന്നു ഒരു തികഞ്ഞ അമ്മ ഭക്തൻ കൂടിയായ മാത്യു അച്ചൻ പറഞ്ഞു. മാതാവിനോടുള്ള അതിയായ സ്നേഹത്തെത്തുടർന്നു കഴിഞ്ഞ 19 വർഷമായി കൊന്ത മാസമായ  ഒക്ടോബർ മാസത്തിലെ 31 ദിവസങ്ങളിലും മുടങ്ങാതെയുള്ള കൊന്തനമസക്കാരം മാത്യു അച്ചന്റെ നേതൃത്വത്തിൽ നടത്തിവരാറുണ്ട്. 2012 ലെ കൊന്തമാസത്തിൽ സാൻഡി കൊടുങ്കാറ്റിനെത്തുടർന്നു 2 ദിവസങ്ങൾ മാത്രമാണ് ഒക്ടോബര് ഈ അഖണ്ഡകൊന്തനമസ്ക്കാരം മുടങ്ങിയിട്ടുള്ളത്. 
 
താൻ മൂലം അമേരിക്കയിൽ എത്തിച്ചേർന്ന ഒരു വലിയ ജനതയുടെ ആൽമീയഗുരുവായി ഇന്നും നിലനിൽക്കുന്ന മാത്യു അച്ചന്റെ  സ്നേഹചൈതന്യം കടലുകൾ കടന്ന് അനേകായിരങ്ങൾക്ക് സഹായമായിക്കൊണ്ടിരിക്കുകയാണ്. ആ സ്നേഹചൈതന്യത്തിന്റെ വാർധക്യ-വിശ്രമജീവിതത്തിലും ഒരിക്കലും വറ്റാത്ത ഉറവയായി കാരുണ്യ പ്രവർത്തനത്തിൽ മാത്രം സദാ വ്യാപാരിച്ചുകൊണ്ടിരിക്കുകയാണ്. നവതിയുടെ അരികിയിലെത്തിയിരുക്കുന്ന ഈ വയോവൈദികൻ. കാരുണ്യത്തിന്റെ നിറദീപമായി തെളിഞ്ഞുകൊണ്ടിരിക്കുന്ന ഈ കെടാവിളക്കിലെ ദീപം അണയാതിരിക്കാൻ അദ്ദേഹത്തിനു ദൈവം ദീർഘായുസ് നല്കട്ടെയെന്ന് ആശംസിക്കുന്നു.മറ്റുള്ളവർക്ക് നന്മ ചെയ്‌തില്ലെങ്കിൽ ജീവിതം വ്യർത്ഥമെന്ന അദ്ദേത്തിന്റെ ആപത്താവാക്യത്തിനും ദീർഘായുസ് നേരുന്നു.




image
image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
കാണാതായ പിതാവിന്റേയും രണ്ട് കുട്ടികളേയും മൃതദേഹം കണ്ടെടുത്തു
ഇവാഞ്ചലിസ്റ്റ് ഡോ.സാം കമലേശന്‍ ജോര്‍ജിയായില്‍ അന്തരിച്ചു
ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.
ഞാനൊരു നിലാവിന്റെ പക്ഷിയാണ് (കവിത: രമ പിഷാരടി)
ടെക്‌സസ് സംസ്ഥാനത്തെ മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്തു ഗവര്‍ണ്ണറുടെ ഉത്തരവ് ;നൂറു ശതമാനം വ്യാപാര സ്ഥാനങ്ങളും തുറന്നു പ്രവര്‍ത്തിക്കും
വേള്‍ഡ് മലയാളി കൗണ്‍സില്‍ 'ഹാര്‍ട്ട് ഡേ' വിപുലമായി ആചരിച്ചു.
ജോയന്‍ കുമരകത്തിന്റെ പൊതുദര്‍ശനം മാര്‍ച്ച് 6-ശനിയാഴ്ച
ഡാലസില്‍ നിര്യാതനായ റെജി ജോസഫിന്റെ പൊതുദര്‍ശനം നാളെ.
മണലിൽ തല പൂഴ്ത്തിയിരിക്കാം നമുക്ക് : ആൻസി സാജൻ
മലയാളം കുരച്ചു മാത്രം പറയുന്ന മലയാളി നേതാക്കളും സംഘടനകളും (സുരേന്ദ്രന്‍ നായര്‍)
നീര ടാൻഡന്റെ നാമനിർദ്ദേശം പിൻവലിച്ചു; ഇന്ത്യാക്കാർക്ക് കാബിനറ് പോസ്റ്റ് ഇല്ല
ബൈബിള്‍ പ്രഭാഷകന്‍ റവ. ഡോ. സാം ടി. കമലേശന്‍ അന്തരിച്ചു
ഇല്ലിനോയ് മലയാളി അസ്സോസിയേഷന്‍ ചെസ്സ് ടൂര്‍ണമെന്റ്; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
കാര്‍ട്ടൂണ്‍ (സിംസണ്‍)
ന്യൂയോർക് ഗവർണർ ആൻഡ്രു കോമോയെ ഇംപീച്ച് ചെയ്യുമോ?
അഡ്വ. ചെറിയാൻ സാമുവൽ (72) ന്യു യോർക്കിൽ അന്തരിച്ചു
മജു വർഗീസ് വൈറ്റ് ഹൗസ് മിലിറ്ററി ഓഫീസ് മേധാവി
വേള്‍ഡ് മലയാളി കൗണ്‍സില്‍ "ഹാര്‍ട്ട് ഡേ' വിപുലമായി ആചരിച്ചു
കോവിഡ് നിരക്കിലെ ഇടിവ് നിലച്ചു; ആശങ്ക; ട്രംപും ഭാര്യയും നേരത്തെ വാക്സിൻ സ്വീകരിച്ചു
മനം മാറ്റം സംഭവിച്ചത് ട്രമ്പിനോ എതിരാളികള്‍ക്കോ? (ഏബ്രഹാം തോമസ്)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut