Image

സ്‌കൂളുകൾ തുറക്കാതെ വീട്ടിലിരുന്ന് വിക്ഴേസ് ചാനൽ വഴി പഠനം

Published on 01 June, 2020
സ്‌കൂളുകൾ തുറക്കാതെ വീട്ടിലിരുന്ന് വിക്ഴേസ് ചാനൽ വഴി പഠനം

തിരുവനന്തപുരം : അടിമുടി മാറ്റങ്ങളുമായി ഓൺലൈൻ വഴി സംസ്ഥാനത്ത് പുതിയ അധ്യയനവർഷം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസയോടെയായിരുന്നു ക്ലാസ്സുകളുടെ തുടക്കം. നമ്മുടെ കുട്ടികൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ് - 19 കാരണം കുട്ടികൾക്ക് ഇപ്പോൾ സ്‌കൂളുകളിൽ എത്താൻ കഴിയില്ല. പകരം വീട്ടിലിരുന്ന് പഠിക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കുകയാണ്. ഓൺലൈൻ ക്ലാസുകളിലൂടെയാണ് നമ്മുടെ അധ്യയന വർഷം ആരംഭിക്കുന്നത്. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ നിശ്ചയിക്കപ്പെട്ട ടൈംടേബിൾ അനുസരിച്ച് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. ക്ലാസുകൾ യൂട്യൂബ് വഴിയും ലഭ്യമാക്കും. പുതിയ അധ്യയന വർഷത്തിൽ പുതിയ പഠന ക്രമത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നു - മുഖ്യമന്ത്രി പറഞ്ഞു.

സ്‌കൂളുകൾ തുറക്കാതെ വീട്ടിലിരുന്ന് വിക്ഴേസ് ചാനൽ വഴിയാണ് പഠനം. ഒന്നുമുതൽ പത്തുവരെ ക്ലാസുകൾക്കും ഹയർ സെക്കൻഡറി രണ്ടാം വർഷത്തിനും പ്രത്യേക സമയക്രമം‌‌. സ്‌മാര്‍ട്ട്ഫോണും ടിവിയും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും ഓണ്‍ലൈന്‍ പഠനം ഉറപ്പാക്കുനുള്ള ശ്രമത്തിലാണ് വിദ്യാഭ്യാസ വകുപ്പ്. ഇന്നത്തെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാത്ത വിദ്യാര്‍ത്ഥികളുടെ കണക്കെടുത്ത് സൗകര്യം ഒരുക്കും. കുടുംബശ്രീയുടെ സഹകരണത്തോടെയാണ് അങ്കണവാടികളിലും സ്‌കൂളുകളിലും ഇത്തരം സൗകര്യം ഒരുക്കുക.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക