Image

ഉത്തരഖാണ്ഡ് മന്ത്രിക്ക് കോവിഡ്; മുഖ്യമന്ത്രിയടക്കം മന്ത്രിസഭ ക്വാറന്റീനില്‍

Published on 31 May, 2020
ഉത്തരഖാണ്ഡ് മന്ത്രിക്ക് കോവിഡ്; മുഖ്യമന്ത്രിയടക്കം മന്ത്രിസഭ ക്വാറന്റീനില്‍
ന്യൂഡല്‍ഹി: ഉത്തരഖാണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്തും മറ്റു മന്ത്രിമാരും ക്വാറന്റീനില്‍ പ്രവേശിച്ചു. മെയ് 29ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഇവര്‍ക്കൊപ്പം പങ്കെടുത്ത സംസ്ഥാനത്തെ ഒരു മന്ത്രിക്ക് കൊറോണവൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണിത്.

ഉത്തരഖാണ്ഡ് ടൂറിസം മന്ത്രി സത്പാല്‍ മഹാരാജിനും അഞ്ച് കുടുംബാംഗങ്ങള്‍ക്കും കഴിഞ്ഞ ദിവസമാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. എയിംസില്‍ ചികിത്സയിലാണിവര്‍. സത്പാല്‍ മഹാരാജിന്റെ ഭാര്യക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്.

വെള്ളിയാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ സത്പാലും പങ്കെടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും സ്വമേധയാ ഹോം ക്വാറന്റീനില്‍ പ്രവേശിക്കുകയായിരുന്നു. ഹോം ക്വാറന്റീലാണെങ്കിലും മന്ത്രിമാര്‍ അവരുടെ ജോലികള്‍ ചെയ്യുമെന്ന് ഉത്തരഖാണ്ഡ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

മന്ത്രിസഭാ യോഗത്തില്‍ സാമൂഹിക അകലം പാലിക്കുകയും മാസ്ക് അടക്കമുള്ള സുരക്ഷാ മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്തതിനാല്‍ അപകടസാധ്യത കുറവാണെന്നും അധികൃതര്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക