Image

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഞായറാഴ്ച മാത്രം 10 മലയാളികള്‍ മരിച്ചു

Published on 31 May, 2020
ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഞായറാഴ്ച മാത്രം 10 മലയാളികള്‍ മരിച്ചു
ദുബായ്: കോവിഡ് ബാധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ മൂന്ന് പേര്‍ കൂടി മരിച്ചു. ഞായറാഴ്ച മാത്രം പത്ത് മലയാളികളാണ് ഗള്‍ഫില്‍ മരിച്ചത്. ആറ് ഗള്‍ഫ് നാടുകളിലുമായി കോവിഡ് മൂലമുള്ള മരണം ആയിരം കവിഞ്ഞു. ഇതില്‍ നൂറ്റമ്പതിലേറെ മലയാളികളാണ്.

മലപ്പുറം കോഡൂര്‍ സ്വദേശി ശംസീര്‍ പൂവാടന്‍(30) ദമാം അല്‍ ഹസയില്‍ മരിച്ചു. ഇടുക്കി തന്നിമൂട് സ്വദേശി മണ്ണില്‍പുരയിടത്തില്‍ സാബു കുമാര്‍ (52)  സൗദി ജിസാനില്‍  മരിച്ചു. തിരൂര്‍ മൂര്‍ക്കാട്ടില്‍ സ്വദേശി സുന്ദരം (63 ) കുവൈത്തില്‍ മരിച്ചു.

കണ്ണൂര്‍ സ്വദേശി മൂപ്പന്‍ മമ്മൂട്ടി (69), തൃശൂര്‍ സ്വദേശി മോഹനന്‍(58), അഞ്ചല്‍ സ്വദേശി വിജയനാഥ് (68), ചങ്ങരംകുളം സ്വദേശികളായ അബൂബക്കര്‍ ചുള്ളിപ്പറമ്പില്‍ (52), മൊയ്തീന്‍കുട്ടി (52), പെരിന്തല്‍മണ്ണ സ്വദേശി പി.ടി.എസ്.അഷ്‌റഫ്, പത്തനംതിട്ട സ്വദേശി പവിത്രന്‍ ദാമോദരന്‍ (52) എന്നിവരും ഞായറാഴ്ച മരിച്ചതാണ്.

ഇതുവരെയുള്ള കണക്കനുസരിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് മൂലം മരിച്ചവര്‍ 1082 ആയി. സൗദിയിലാണ് ഏറെയും മരണം  505 പേര്‍. യു.എ.ഇ.യില്‍ 267 പേരും കുവൈത്തില്‍ 212 പേരും മരിച്ചു. ഗള്‍ഫ് നാടുകളിലാകെ ഇതുവരെയായി 2.20 ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

രോഗികളുടെ കാര്യത്തിലും സൗദിതന്നെയാണ് മുന്നില്‍. 84,000 പേരാണ് അവിടെ കോവിഡ് 19 രോഗികള്‍. 56,910 പേരുള്ള ഖത്തര്‍ രണ്ടും 34,577 രോഗികളുള്ള യു.എ.ഇ. മൂന്നാമതും നില്‍ക്കുന്നു. രോഗമുക്തി നേടിയവരുടെ എണ്ണം എല്ലായിടത്തും കൂടുന്നുണ്ട് എന്നതാണ് ഈ കണക്കുകള്‍ക്കിടയില്‍ ആശ്വാസംനല്‍കുന്ന കാര്യം. യുഎഇയില്‍ ഞായറാഴ്ച 661 പുതിയ കോവിഡ് 19 കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. സുഖം പ്രാപിച്ചവരുടെ എണ്ണം 17,932 ആയി.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക