Image

ഖത്തറിലെ ഷോപ്പിംഗ്‌മാളിലുണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ മരിച്ചു

Published on 28 May, 2012
ഖത്തറിലെ ഷോപ്പിംഗ്‌മാളിലുണ്ടായ തീപിടിത്തത്തില്‍ 19 പേര്‍ മരിച്ചു
ദോഹ: ദോഹയിലെ ഷോപ്പിംഗ്‌മാളിലുണ്‌ടായ വന്‍ തീ പിടിത്തത്തില്‍ 19 പേര്‍ മരിച്ചു. മരിച്ചവരില്‍ 13 കുട്ടികളും നാല്‌ അധ്യാപകരും രണ്‌ട്‌ അഗ്നിശമനസേനാംഗങ്ങളും ഉള്‍പ്പെടുന്നു. ദോഹയിലെ അവാദിലുള്ള വില്ലാജിയോ ഷോപ്പിംഗ്‌മാളിലാണ്‌ തീപിടിത്തമുണ്‌ടായത്‌. ഷോപ്പിംഗ്‌ മാളിലെത്തിയ യൂറോപ്യന്‍ സ്‌കൂളിലെ കുട്ടികളാണ്‌ അപകടത്തില്‍ മരിച്ചത്‌. 17 പേര്‍ക്ക്‌ ഗുരുതരമായി പൊള്ളലേറ്റു.

സംഭത്തില്‍ മലയാളികള്‍ ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടില്ല. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. പ്രാദേശിക സമയം 11 മണിയോടെയാണ്‌ തീപിടിത്തമുണ്‌ടായത്‌. തീപിടിത്തത്തെത്തുടര്‍ന്ന്‌ നൂറു കണക്കിനാളുകളെ ഷോപ്പിംഗ്‌മാളില്‍ നിന്ന്‌ ഒഴിപ്പിച്ചു. തീ നിയന്ത്രണവിധേയമാക്കിയെന്ന്‌ ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക