Image

സ്‌പെയ്‌സ് എക്‌സ് അന്താരാഷ്ട്ര നിലയത്തോടു സന്ധിച്ചു

Published on 31 May, 2020
സ്‌പെയ്‌സ് എക്‌സ് അന്താരാഷ്ട്ര നിലയത്തോടു സന്ധിച്ചു

ഫ്ളോറിഡ: സ്പേസ് എക്സിന്റെ രണ്ട് നാസ ഗവേഷകരെ വഹിച്ചുള്ള ക്രൂ ഡ്രാഗണ്‍ കാപ്സ്യൂള്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തോട്(ഐ.എസ്.എസ്) ബന്ധിപ്പിച്ചു.

19 മണിക്കൂര്‍ നീണ്ട യാത്രയ്ക്കൊടുവിലാണ് ഡ്രാഗണ്‍ ബഹിരാകാശ നിലയത്തിലേക്ക് എത്തിയത്.

2011 ല്‍ സ്പേസ് ഷട്ടില്‍ പ്രോഗ്രാം അവസാനിച്ചതിന് ശേഷം അമേരിക്കന്‍ മണ്ണില്‍ നിന്നും അമേരിക്കന്‍ ഗവേഷകരുടെ ആദ്യ ബഹിരാകാശ യാത്രയാണിത്.

പേടകം ബഹിരാകാശ നിലയവുമായി ബന്ധിപ്പിക്കപ്പെട്ടുകഴിഞ്ഞാല്‍ ഗവേഷകര്‍ രണ്ട് പേരും നിലയത്തിനകത്തേക്ക് പ്രവേശിക്കും. അവിടെയുള്ള ഗവേഷകരുമായി സമയം ചിലവിട്ട ശേഷം ഇരുവരും മടങ്ങും

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക