Image

കോവിഡ് മരണങ്ങള്‍ വൈകി റിപ്പോര്‍ട്ട് ചെയ്തു; ആശുപത്രികള്‍ക്ക് ഡല്‍ഹി സര്‍ക്കാറിന്റെ നോട്ടീസ്

Published on 31 May, 2020
കോവിഡ് മരണങ്ങള്‍ വൈകി റിപ്പോര്‍ട്ട് ചെയ്തു; ആശുപത്രികള്‍ക്ക് ഡല്‍ഹി സര്‍ക്കാറിന്റെ നോട്ടീസ്


ന്യൂഡല്‍ഹി: കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസം വരുത്തിയെന്നാരോപിച്ച് തലസ്ഥാനത്തെ പ്രമുഖ ആശുപത്രികള്‍ക്ക് ഡല്‍ഹി സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഏപ്രില്‍ 5 മുതലുള്ള കൊറോണ വൈറസ് മൂലമുണ്ടായ 57 മരണങ്ങള്‍ ഒരുമിച്ച് മെയ് 30ന് പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ് മെയ് 30ന് പുറത്ത് വിട്ടതിനെ തുടര്‍ന്നാണ് ആരോഗ്യവകുപ്പ്  ആശുപത്രികള്‍ക്ക് കാണിക്കല്‍ നോട്ടീസ് നല്‍കിയത്. 

ആരോഗ്യവകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ ലംഘിച്ച് മരണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കാലതാമസമുണ്ടാകാനുള്ള കാരണങ്ങള്‍ 
വിശദീകരിക്കുന്നതിനായി എയിംസ്, ലോക് നായക് ആശുപത്രി, ആര്‍എംഎല്‍ ആശുപത്രി, സഫ്ദര്‍ജംഗ് ആശുപത്രി എന്നിവയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക