Image

നാളെമുതല്‍ 200 ട്രെയിനുകള്‍; ആദ്യദിനം യാത്രചെയ്യാന്‍ ബുക്ക് ചെയ്തത് 1.45 ലക്ഷം

Published on 31 May, 2020
നാളെമുതല്‍ 200 ട്രെയിനുകള്‍; ആദ്യദിനം യാത്രചെയ്യാന്‍ ബുക്ക് ചെയ്തത്  1.45 ലക്ഷം


ന്യൂഡല്‍ഹി: ജൂണ്‍ ഒന്നുമുതല്‍ 200 സ്പെഷ്യല്‍ ട്രെയിനുകള്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വേ. ആദ്യ ദിനം തന്നെ 1.14 ലക്ഷം യാത്രക്കാര്‍ രാജ്യത്താകമാനം ട്രെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്തുമെന്നും റെയില്‍വെ അറിയിച്ചു.  മുന്‍കൂര്‍ ബുക്കിങ്ങായി ജൂണ്‍ ഒന്നുമുതല്‍ 30 വരെ 26 ലക്ഷം 
ആളുകളാണ് വിവിധ സ്ഥലങ്ങളിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

മെയ് 12 മുതല്‍ 30 സ്പെഷ്യല്‍ എസി ട്രെയിനുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ജൂണ്‍ ഒന്നുമുതല്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം വര്‍ധിപ്പിക്കും. കുടിയേറ്റ തൊഴിലാളികളെ കൊണ്ടുപോകാനുള്ള ശ്രമിക് ട്രെയിനുകള്‍ക്ക് പുറമേയാണ് ഇവ.

സ്പെഷ്യല്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ യാത്രയ്ക്ക് ഒന്നര മണിക്കൂര്‍ മുമ്പ് പുറപ്പെടേണ്ട സ്റ്റേഷനില്‍ എത്തിയിരിക്കണം. 
കണ്‍ഫേം  അല്ലെങ്കില്‍ ആര്‍എസി ടിക്കറ്റ് ഉള്ളവര്‍ക്ക് മാത്രമേ സ്റ്റേഷനിലേക്ക് പ്രവേശിക്കാന്‍ അനുവാദമുണ്ടാകു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക