Image

42കാരനെ സ്രവം എടുത്ത ശേഷം വീട്ടിലേക്കയച്ചു :ഫലം പോസിറ്റീവായതോടെ ആശുപത്രി അധികൃതര്‍ തിരിച്ചുവിളിച്ചു

Published on 31 May, 2020
 42കാരനെ സ്രവം എടുത്ത ശേഷം വീട്ടിലേക്കയച്ചു :ഫലം പോസിറ്റീവായതോടെ ആശുപത്രി അധികൃതര്‍ തിരിച്ചുവിളിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡ് ലക്ഷണത്തോടെ എത്തിയ 42കാരനെ സ്രവം എടുത്ത ശേഷം വീട്ടിലേക്കയച്ചു. ശനിയാഴ്ച രോഗലക്ഷണത്തോടെ കുവൈത്തില്‍ നിന്നെത്തിയ ആലങ്കോട് സ്വദേശിയുടെ സ്രവപരിശോധന ഫലം പോസിറ്റീവായതോടെ ആശുപത്രി അധികൃതര്‍ തിരിച്ചുവിളിച്ചു. ഇതോടെയാണ് ആശുപത്രിയുടെ വീഴ്ച പുറത്താകുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടതോടെയാണ് ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക