Image

കോവിഡ്: മരണം ആയിരം കടന്ന് മഹാരാഷ്ട്രയും ഗുജറാത്തും

Published on 31 May, 2020
കോവിഡ്: മരണം ആയിരം കടന്ന് മഹാരാഷ്ട്രയും ഗുജറാത്തും
ന്യൂഡല്‍ഹി: കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്ന രാജ്യത്ത് രണ്ടുസംസ്ഥാനങ്ങളില്‍ മരണം 1000 കടന്നു. മഹാരാഷ്ട്രയില്‍ 2197ഉം ഗുജറാത്തില്‍ 1,007ഉം മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് മൊത്തം 5,185 പേര്‍ മരിച്ചു. 1,81,827 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.

ശനിയാഴ്ച 27 മരണമാണ് ഗുജറാത്തില്‍ &ിയുെ;റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 24 ഉും അഹ്മദാബാദിലാണ്. ഇവിടെ മാത്രം ഇതുവരെ മരിച്ചവരുടെ എണ്ണം 822 ആയി. 284 പുതിയ കേസുകളാണ് അഹ്മദാബാദില്‍ സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ ആകെ രോഗബാധിതരുടെ എണ്ണം 11,881 ആയി. സംസ്ഥാനത്ത് മൊത്തം 412 പേര്‍ക്കുകൂടി പുതുതായി രോഗം കണ്ടെത്തിയതോടെ രോഗബാധിതരുടെ എണ്ണം 16,356 ആയി.

65,168 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയില്‍ 34,890&ിയുെ;രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. 28,081 പേര്‍ സുഖംപ്രാപിച്ചു. 2,197 പേര്‍ മരിച്ചു. തമിഴ്‌നാടാണ് രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്ത്. 21,184 പേര്‍ക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇതില്‍ 12,000 പേര്‍ സുഖംപ്രാപിച്ചു. നിലവില്‍ 9,021 പേര്‍ ചികിത്സയിലുണ്ട്. 163 പേരാണ് ഇതുവരെ  മരിച്ചത്.

18,549 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 416 പേര്‍ മരിക്കുകയും ചെയ്ത ന്യൂഡല്‍ഹിയാണ് രോഗബാധിതരുടെയും മരണനിരക്കിന്‍െറയും എണ്ണത്തില്‍ മൂന്നാംസ്ഥാനത്ത്. 10,058 പേര്‍ ഇതുവരെ രോഗമുക്തി നേടി. 8,075 പേരാണ് ചികിത്സയിലുള്ളത്.

രാജസ്ഥാന്‍, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍ എന്നിവയാണ് മരണസംഖ്യ 100 കടന്ന മറ്റുസംസ്ഥാനങ്ങള്‍. ഇതോടെ മൊത്തം എട്ടുസംസ്ഥാനങ്ങളില്‍ മരണം 100ന് മുകളിലായി. രാജസ്ഥാന്‍ (രോഗബാധിതര്‍ 8,617, മരണം 193), മധ്യപ്രദേശ് (രോഗബാധിതര്‍ 7,891, മരണം 343), ഉത്തര്‍പ്രദേശ് (രോഗബാധിതര്‍ 7,701, മരണം 213), പശ്ചിമ ബംഗാള്‍ (രോഗബാധിതര്‍ 5,130, മരണം 309).

പുതുതായി 58 പേര്‍ക്കുകൂടി രോഗം സ്ഥിരീകരിച്ച കേരളത്തില്‍ 1208 കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. ഒമ്പതുപേര്‍ മരിച്ചു. ഒരാള്‍ക്കുവീതം രോഗം സ്ഥിരീകരിച്ച മിസോറാമും സിക്കിമുമാണ് ഏറ്റവും കുറവ് രോഗികളുള്ള സംസ്ഥാനം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക