Image

ചരിത്രം കുറിച്ച്‌ സ്പേസ് എക്‌സ്; ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ചു

Published on 31 May, 2020
ചരിത്രം കുറിച്ച്‌ സ്പേസ് എക്‌സ്; ബഹിരാകാശത്തേക്ക് മനുഷ്യരെ അയച്ചു

ബഹിരാകാശത്തേക്ക് മനുഷ്യനെ അയച്ചു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ കമ്ബനിയായ സ്പേസ് എക്‌സ്. ഞായറാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.52 നാണ് സ്‌പേസ് എക്‌സിന്റെ ഫാല്‍കണ്‍ 9 രണ്ട് ബഹിരാകാശ യാത്രികരേയും കൊണ്ട് കുതിച്ചുയര്‍ന്നത്. 


ഒരു സ്വകാര്യ കമ്ബനി ഈ നേട്ടം കൈവരിക്കുന്നത് ഇത് ആദ്യമായാണ്.എഞ്ചിനീയറും സംരംഭകനുമായ എലോണ്‍ മസ്ക്കിന്റെ ഉടമസ്ഥതയിലുള്ള കമ്ബനിയാണ് സ്പേസ് എക്സ്. വാണിജ്യാടിസ്ഥാനത്തില്‍ ബഹിരാകാശ സഞ്ചാരം സാധ്യമാക്കുന്നതിന്റെ ആദ്യ പടിയായാണ് സ്പേസ് എക്സിന്റെ വിജയത്തെ കാണുന്നത്.


 ഫ്ലോറിഡയിലുള്ള കെന്നെഡി സ്പേസ് സെന്ററിലാണ് റോക്കറ്റ് വിക്ഷേപണം നടന്നത്.

അമേരിക്കന്‍ മണ്ണില്‍ നിന്ന് ഒരു റോക്കറ്റ് ബഹിരാകാശത്തെത്തുന്നത് ഏതാണ്ട് പത്ത് വര്‍ഷത്തിന് ശേഷമാണ്. 


സ്വകാര്യ കമ്ബനികളുടെ സഹായത്തില്‍ നാസ സഞ്ചാരികളെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന പദ്ധതിക്ക് അനുമതി നല്‍കിയത് മുന്‍ പ്രസിഡന്റ് ബരാക് ഒബാമയായിരുന്നു. നാസയുടെ റോബര്‍ ബെന്‍കനും (49) ഡഗ്ലസ് ഹര്‍ലി (53)യുമാണ് സ്പേസ് എക്‌സ് റോക്കറ്റിലെ ആദ്യ ബഹിരാകാശയാത്രികര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക