Image

കോവിഡ് വ്യാപനത്തിന് കാരണം 'നമസ്‌തേ ട്രംപ്' പരിപാടിയെന്ന്​ ശിവസേന എം.പി

Published on 31 May, 2020
കോവിഡ് വ്യാപനത്തിന് കാരണം 'നമസ്‌തേ ട്രംപ്' പരിപാടിയെന്ന്​ ശിവസേന എം.പി
മുംബൈ: യു.എസ്​ പ്രസിഡന്‍റ്​ ഡൊണാള്‍ഡ്​ ട്രംപിനെ സ്വീകരിക്കാന്‍ ഫെബ്രുവരിയില്‍ അഹമ്മദാബാദില്‍ സംഘടിപ്പിച്ച 'നമസ്‌തേ ട്രംപ്' പരിപാടിയാണ് ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപനത്തിനിടയാക്കിയതെന്ന് ശിവസേന എം.പി സഞ്ജയ് റാവത്ത്. പിന്നീടത് മുംബൈയിലേക്കും ഡല്‍ഹിയിലേക്കും വ്യാപിക്കുകയായിരുന്നു. 

ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചതാണ്​ വ്യാപനത്തി​​െന്‍റ ആക്കം കൂട്ടിയതെന്നും അദ്ദേഹം ശിവസേന മുഖപത്രമായ സാമ്​നയിലെ ത​​െന്‍റ പ്രതിവാര കോളത്തില്‍ ആരോപിച്ചു. യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെയാണ് കേന്ദ്രം ലോക്​ഡൗണ്‍ പ്രഖ്യാപിച്ചതെന്നും റാവത്ത്​ കുറ്റപ്പെടുത്തി.

ഇപ്പോള്‍ ലോക്​ഡൗണ്‍ നിയന്ത്രണം എടുത്തുകളയാനുള്ള ചുമതല സംസ്​ഥാനങ്ങൾക്ക്​ നല്‍കി കേന്ദ്രം കൈയൊഴിയുകയാണ്​. 

‘യു.എസ്​ പ്രസിഡൻറ്​ ഡൊണാള്‍ഡ് ട്രംപിനെ സ്വാഗതം ചെയ്യുന്നതിനായി നടത്തിയ പൊതുസമ്മേളനമാണ് ഗുജറാത്തില്‍ കൊറോണ വൈറസ് വ്യാപിപ്പിച്ചതെന്നത്  നിഷേധിക്കാനാവില്ല. ട്രംപിനൊപ്പം വന്ന ചില പ്രതിനിധികള്‍ ഡല്‍ഹിയും മുംബൈയും സന്ദര്‍ശിച്ചത്​ അവിടങ്ങളിലും വൈറസ് വ്യാപനത്തിന് ഇടയാക്കി’- റാവത്ത്​ ലേഖനത്തിൽ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 24ന് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേര്‍ന്ന്​ നടത്തിയ റോഡ് ഷോ കാണാന്‍ ആയിരക്കണക്കിനാളുകളാണ് തടിച്ചുകൂടിയത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക