വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്സും ബെയ്ജിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കല്‍ പ്രൊഡക്ട്സും ആണ് വാക്സിനുകള്‍ വികസിപ്പിച്ചത്. രണ്ടായിരത്തിലധികം ആളുകളില്‍ വാക്സിന് പരീക്ഷിച്ചു.
ഈ വര്‍ഷം അവസാനത്തോടെയോ അടുത്തവര്‍ഷം ആദ്യമോ വാക്സിന് വിപണിയിലെത്തും.വാക്സിനുകളുടെ രണ്ടാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചതായും കമ്മീഷന് അറിയിച്ചു.