Image

ഞാൻ പ്രണയിക്കുന്നത് (കവിത: പുഷ്പ ബേബി തോമസ് )

Published on 30 May, 2020
ഞാൻ പ്രണയിക്കുന്നത് (കവിത: പുഷ്പ ബേബി തോമസ് )


ഞാൻ പ്രണയിക്കുന്നത് അവനെയാണ്;
ഞാനറിയാതെ എൻ്റെ മനസ്സിൽ കയറിക്കൂടിയവനെ 

ഒന്നുമില്ലായ്കയിൽ നിന്ന് കൈ പിടിച്ച് ഉയർത്തിയവനെ ,
ചേർത്തു പിടിച്ച് തിരികെ നടത്തുന്നവനെ 

മിഴികളിൽ തിളക്കവും, പ്രണയവും നിറച്ചവനെ ,
എന്നിലെ പെണ്ണിനെ മിനുക്കിയവനെ 

എൻ്റെ ശരീര താളമായവനെ,
കവിതയെന്നിൽ നിറച്ചവനെ

സ്വപ്നങ്ങളിൽ നിറങ്ങൾ ചാലിച്ചവനെ,
വാക്കുകളാലെന്നെ മായാലോകത്ത് എത്തിക്കുന്നവനെ 

കാണാതെ കാണുന്ന മിഴികളിലെ
ഒരായിരം കഥകൾ വായിച്ചെടുക്കുന്നവനെ

വല്ലാതെ കൊതിക്കുമ്പോൾ
നാദമായെന്നിൽ അലിയുന്നവനെ 

കാതങ്ങൾക്ക് അകലെയെങ്കിലും മനസ്സറിയുന്നവനെ,

അവനില്ലാതെ ഞാനില്ലെന്ന തിരിച്ചറിവുള്ളവനെ 

കരിമുകിലായി ചെയ്തിറങ്ങി എന്നെ തണുപ്പിക്കുന്നവനെ,

ഞാനലിഞ്ഞു ചേർന്നിരിക്കുന്നവനെ 

ഞാനാണവൻ്റെ പെണ്ണ് എന്ന അഭിമാനം 
എന്നിൽ ജനിപ്പിച്ചവനെ 

വരും ജന്മങ്ങളിലും 
കൈപിടിക്കാമെന്ന് മോഹിപ്പിക്കുന്നവനെ

പ്രണയം മാത്രം തരുന്നവനെ,തിരിച്ചെടുക്കുന്നവനെ

ഞാൻ പ്രണയിക്കുന്നത് അവനെയാണ്;
അവനെ മാത്രം ..


Join WhatsApp News
Niranjan 2020-06-02 10:33:27
ലളിതമായ വരികൾ....ആകർഷകവും ആഴവും ഉള്ള വാക്കുകൾ....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക