Image

61 ലക്ഷവും കടന്ന് കോവിഡ് ബാധിതര്‍; ബ്രസീലില്‍ ഇന്നലെ മാത്രം 33,274 കേസുകള്‍

Published on 30 May, 2020
61 ലക്ഷവും കടന്ന് കോവിഡ് ബാധിതര്‍; ബ്രസീലില്‍ ഇന്നലെ മാത്രം 33,274 കേസുകള്‍
സാവോ പോളോ: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 61 ലക്ഷം കടന്നു. ലാറ്റിനമേരിക്കയില്‍ കോവിഡ് മരണം 50,000 കഴിഞ്ഞു. വന്‍കരയിലെ രോഗബാധിതരുടെ എണം 10 ലക്ഷത്തില്‍ കൂടുതലാണ്. കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ലോകത്തില്‍ തന്നെ രണ്ടാം സ്ഥാനത്തുള്ള ബ്രസീലിലാണ് വന്‍കരയിലെ പകുതിയിലേറെ രോഗികളും. ഒരുദിവസത്തെ റെക്കോഡ് രോഗബാധിതരെ രേഖപ്പെടുത്തിയ ബ്രസീലില്‍ ആകെ കേസുകളുടെ എണ്ണം അഞ്ചുലക്ഷത്തിനടുത്തെത്തി.

ബ്രസീലില്‍ ശനിയാഴ്ച മാത്രം 33,274 പുതിയ കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 956 പേരാണ് മരിച്ചത്. ഇതോടെ ബ്രസീലിലെ മൊത്തം രോഗബാധിതരുടെ എണ്ണം 498,440 ആയി. 28,834 പേരാണ് ഇതുവരെ മരിച്ചത്. 205,371 പേര്‍ രോഗമുക്തി നേടി. ബ്രസീലിനൊപ്പം ചിലെ, മെക്‌സിക്കോ, പെറു എന്നീ രാജ്യങ്ങളും മഹാമാരിക്കെതിരെ കനത്ത പോരാട്ടത്തിലാണ്.

ലോകത്ത് 24 മണിക്കൂറിനിടെ 124,103 പുതിയ കേസുകള്‍ കൂടി റിപോര്‍ട്ട് ചെയ്തതോടെ ആകെ കേസുകളുടെ എണ്ണം 61,50,483 ആയി. മൊത്തം കോവിഡ് മരണം 370,506 ആയി. ഇന്നലെ മാത്രം രോഗം ബാധിച്ച് 4084 പേരാണ് മരിച്ചത്. ലോകത്തിതുവരെ 2,734,546 പേരാണ് രോഗമുക്തി നേടിയത്.

അമേരിക്കയില്‍ ഇന്നലെ മാത്രം 1015 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 105, 557 പേരാണ് അമേരിക്കയില്‍ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. 23,290 പുതിയ രോഗികളെക്കൂടി ചേര്‍ത്ത് ആകെ രോഗബാധിതരുടെ എണ്ണം 1,816,820 ആയി. 535,238 പേരാണ് രോഗമുക്തി നേടിയത്. 181,827 കോവിഡ് ബാധിതരുള്ള ഇന്ത്യ പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക