Image

ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിലിന്റെ സഹോദരി മോളിക്കുട്ടി (65) നിര്യാതയായി

ജോസഫ് ഇടിക്കുള. Published on 30 May, 2020
ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിലിന്റെ സഹോദരി മോളിക്കുട്ടി (65) നിര്യാതയായി
വാകത്താനം: ചീരഞ്ചിറ മൂലയിൽ ഡോക്ടർ കുര്യാക്കോസ് കോറെപ്പിസ്കോപ്പായുടെ ഭാര്യയും ഫോമാ പ്രസിഡണ്ട് ഫിലിപ്പ് ചാമത്തിലിന്റെ സഹോദരിയുമായ മോളിക്കുട്ടി കേരളത്തിൽ നിര്യാതയായി. 

സംസ്കാരം മെയ് 31 ഞായറാഴ്ച നടത്തും. അന്നേദിവസം മൂന്നുമണിക്ക് സ്വഭവനത്തിൽ വച്ച് നടത്തുന്ന ശുശ്രൂഷകൾക്ക് ശേഷം നാലുമണിക്ക് നാലുന്നാക്കൽ സെൻറ്. ആദായീസ് യാക്കോബായ പള്ളിയിൽ  വച്ച് സംസ്കാരചടങ്ങുകൾ നടത്തുന്നതാണ്.

 ചെങ്ങരൂർ  ചാമത്തിൽ കുടുംബാംഗമാണ് പരേത. പരേതരായ റിട്ടയേർഡ് പോസ്റ്റ്മാസ്റ്റർ സി. സി. ചാക്കോയും പെണ്ണമ്മ ചാക്കോയും മാതാപിതാക്കളാണ്. 

മക്കൾ ലാബി (ന്യൂജേഴ്സി) ലിജു (ഇന്ത്യ)  മരുമകൾ പ്രഭ എണ്ണക്കൽ. സഹോദരങ്ങൾ മേരിക്കുട്ടി ഫിലിപ്പ് (ചിക്കാഗോ) വൽസമ്മ ഫിലിപ്പ് (ചിക്കാഗോ) സോളമൻ ചാമത്തിൽ (ഡാലസ്) ലാലി ജേക്കബ് , സൂസൻ എബ്രഹാം (ചിക്കാഗോ).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക