Image

ഹരോഗേറ്റില്‍ മരിച്ച ലാലിയുടെ മൃതദേഹം നാട്ടിലെത്തിക്കും

ഷൈമോന്‍ തോട്ടുങ്കല്‍ Published on 28 May, 2012
ഹരോഗേറ്റില്‍ മരിച്ച ലാലിയുടെ മൃതദേഹം നാട്ടിലെത്തിക്കും
ഹരോഗേറ്റ്‌: ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന്‌ മരണത്തിനു കീഴടങ്ങിയ ഹരോഗേറ്റിലെ മുളമൂട്ടില്‍ മത്തായി ജേക്കബിന്റെ ഭാര്യ ലാലി(52)യുടെ മൃതദേഹം നാട്ടിലേക്കു കൊണ്‌ടുപോകാനുള്ള ശ്രമം തുടങ്ങി.

ഏതാനും വര്‍ഷങ്ങളായി രോഗം ബാധിച്ചു ചികിത്സയിലായിരുന്ന ലാലിയുടെ നില ഏതാനും മാസങ്ങള്‍ക്കു മുന്‍പ്‌ വഷളാവുകയും വെള്ളിയാഴ്‌ച ഉച്ചയോടെ മരണത്തിനു കീഴടങ്ങുകയുമായിരുന്നു. ഹരോഗേറ്റ്‌ ആശുപത്രിയില്‍ പാലിയേറ്റീവ്‌ ചികിത്സയിലായിരുന്ന ലാലിയുടെ മരണ സമയത്ത്‌ ഭര്‍ത്താവും മക്കളും സമീപത്തുണ്‌ടായിരുന്നു.

പരേത മാവേലിക്കര ചെന്നിത്തല സ്വദേശിനിയാണ്‌. പത്തു വര്‍ഷം മുന്‍പാണ്‌ കുടുംബ സമേതം യുകെയില്‍ എത്തിയത്‌. കഴിഞ്ഞ പത്തുവര്‍ഷമായി ഹാരോഗേറ്റ്‌ എന്‍എച്ച്‌എസ്‌ ആശുപത്രിയില്‍ സ്റ്റാഫ്‌ നഴ്‌സായിരുന്നു. അതിനു മുന്‍പ്‌ സൗദി അറേബ്യയിലും പിന്നീട്‌ നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലും ജോലി നോക്കിയിരുന്നു. ഹരോഗേറ്റ്‌ സെന്റ്‌ തോമസ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ഇടവകാംഗമാണ്‌. ലാലിയുടെ കുടുംബത്തെ സഹായിക്കുന്നതിനായി ഹരോഗേറ്റിലെ മലയാളി സമൂഹം മുന്‍പന്തിയിലുണ്‌ട്‌.

കന്യാകുമാരി ജില്ലയിലെ കുലശേഖരത്തു ജനിച്ച ലാലി ജേക്കബുമായുള്ള വിവാഹത്തിനു ശേഷമാണ്‌ കേരളത്തിലേക്കു മാറിയത്‌. പരേത കുലശേഖരം ബീനാസില്‍ പരേതനായ നൈനാമുന്റേയും അമ്മിണിയുടെയും മകളാണ്‌. സഹോദരങ്ങള്‍: പരേതനായ ബാബു, രാജന്‍, മോഹന്‍, ബീന. ഭര്‍ത്താവ്‌ ജേക്കബ്‌ മത്തായി മുളമൂട്ടില്‍ അതേ ആശുപത്രിയില്‍ തന്നെ ജോലി ചെയ്യുന്നു. മക്കള്‍: ജീന്‍ ജേക്കബ്‌ മുളമൂട്ടില്‍, ലയാന്‍ ജേക്കബ്‌ മുളമൂട്ടില്‍, ജീവന്‍ ജേക്കബ്‌ മുളമൂട്ടില്‍. മൃതദേഹം നാട്ടിലേക്കു കൊണ്‌ടുപോകാനുള്ള ശ്രമങ്ങളാണ്‌ ഇപ്പോള്‍ പുരോഗമിക്കുന്നത്‌. തിങ്കളാഴ്‌ചയും ചൊവ്വാഴ്‌ചയും ബാങ്ക്‌ അവധി ആയതിനാല്‍ കുറച്ചു ദിവസങ്ങള്‍ വൈകും. എന്തായാലും അടുത്ത ആഴ്‌ച പകുതിക്കുശേഷം നാട്ടിലേക്കു കൊണ്‌ടുപോകാന്‍ കഴിയുമെന്നാണ്‌ ബന്ധുക്കള്‍ അറിയിച്ചത്‌.

ലാലിയുടെ മരണത്തില്‍ അനുശോചിക്കാനും പരേതയുടെ ആത്മാവിന്‌ ശാന്തി ലഭിക്കുന്നതിനുമായി റവ. ഫാ. ഹാപ്പി ജേക്കബിന്റെ കാര്‍മികത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു.

ലാലി ജേക്കബിന്റെ ഓര്‍മയ്‌ക്കായി മേയ്‌ 30ന്‌ വൈകുന്നേരം 4.30ന്‌ ഹാരോഗേറ്റ്‌ സെന്റ്‌ ഓള്‍ റെസ്‌സ്‌(St. Aclreds Church) പള്ളിയില്‍ വിശുദ്ധ കുര്‍ബാന നടത്തുന്നു. അന്നേ ദിവസം പരേതയുടെ മൃതശരീരം കാണുന്നതിനും അന്തിമോപചാരം അര്‍പ്പിക്കുന്നതിനും സൗകര്യം ഉണ്‌ടായിരിക്കും. തുടര്‍ന്ന്‌ സംസ്‌കാരം ചെന്നിത്തല സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളിയില്‍ നടക്കും.
ഹരോഗേറ്റില്‍ മരിച്ച ലാലിയുടെ മൃതദേഹം നാട്ടിലെത്തിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക