Image

യു.പി നിയമസഭയില്‍ കയ്യാങ്കളി

Published on 28 May, 2012
യു.പി നിയമസഭയില്‍ കയ്യാങ്കളി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്‌ മുന്‍ മുഖ്യമന്ത്രി മായാവതിക്കെതിരേ കേസെടുക്കുന്നുവെന്ന്‌ ആരോപിച്ച്‌ സമാജ്‌വാദി പാര്‍ട്ടിയുടെയും ബിഎസ്‌പിയുടെയും അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. ഇന്ന്‌ രാവിലെ ഗവര്‍ണര്‍ ബി.എല്‍. ജോഷി സഭയെ അഭിസംബോധന ചെയ്‌തുകൊണ്‌ടിരിക്കെയാണ്‌ ബിഎസ്‌പി അംഗങ്ങള്‍ ബഹളമുണ്‌ടാക്കിയത്‌. ബിഎസ്‌പി അംഗങ്ങളുടെ ബഹളം പരിധി വിട്ടതോടെ എസ്‌പി അംഗങ്ങളും മറുപടി മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. തുടര്‍ന്ന്‌ ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം വേഗത്തില്‍ വായിച്ച്‌ സഭ പിരിയുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക