Image

മൊബൈല്‍ നമ്ബറുകള്‍ ഇനി പതിനൊന്ന് അക്കമായേക്കും, പുതിയ നീക്കവുമായി ട്രായി

Published on 30 May, 2020
മൊബൈല്‍ നമ്ബറുകള്‍ ഇനി പതിനൊന്ന് അക്കമായേക്കും, പുതിയ നീക്കവുമായി ട്രായി

കൊച്ചി: മൊബൈല്‍ നമ്ബറുകള്‍ 11 അക്കത്തിലേക്ക് മാറിയേക്കും. ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയാണ് ഇതു സംബന്ധിച്ച നിര്‍ദേശം നല്‍കിയത്. ലാന്‍ഡ് ലൈനുകളില്‍ നിന്ന് മൊബൈല്‍ നമ്ബറുകളിലേക്ക് വിളിയ്ക്കുമ്ബോള്‍ 0 കൂടെ ചേര്‍ക്കണമെന്ന നിര്‍ദേശമാണ് ഇതില്‍ പ്രധാനം. 


ഇന്റര്‍നെറ്റ് കണക്ടിവിറ്റിയ്ക്കായി ഉപയോഗിയ്ക്കുന്ന ഡോംഗിളുകള്‍ക്ക് നല്‍കുന്ന നമ്ബറുകളും മാറിയേക്കും. 13 അക്ക നമ്ബറുകള്‍ ഡോംഗിളുകള്‍ക്ക് നല്‍കും. നിലവില്‍ 10 അക്ക നമ്ബറുകളാണ് ഉപയോഗിയ്ക്കുന്നത്.

ടെലികോം മേഖലയില്‍ ഏകീകൃത നമ്ബര്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ട്രായിയുടെ നീക്കം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക