Image

ലോക്​ഡൗണിനെ തുടര്‍ന്ന്​ അടച്ചുപൂട്ടിയത്​ ഏഴുലക്ഷത്തോളം ചെറുകിട വ്യാപാര സ്​ഥാപനങ്ങള്‍

Published on 30 May, 2020
ലോക്​ഡൗണിനെ തുടര്‍ന്ന്​ അടച്ചുപൂട്ടിയത്​ ഏഴുലക്ഷത്തോളം ചെറുകിട വ്യാപാര സ്​ഥാപനങ്ങള്‍
മുംബൈ: രാജ്യത്ത്​ ലോക്​ഡൗണിനെ​ തുടര്‍ന്ന് സ്​ഥിരമായി​ അടച്ചുപൂട്ടിയത്​ ഏഴുലക്ഷത്തിലധികം ചെറുകിട വ്യാപാര സ്​ഥാപനങ്ങള്‍. പണ ലഭ്യതക്കുറവും കുടിയേറ്റ തൊഴിലാളികളുടെ പലായനവുമെല്ലാം ചെറുകിട വ്യാപാര സ്​ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിന്​ കാരണമായതായി പറയുന്നു. 

ലോക്​ഡൗണിന്​ ശേഷവും ഇവ തുറന്നുപ്രവര്‍ത്തിക്കില്ലെന്നാണ്​ വിവരം. നേരത്തേ മൊബൈല്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിന്​ ലോക്​ഡൗണില്‍ ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണ്‍ വില്‍പന നടത്തുന്ന കടകളില്‍ 60 ശതമാന​ത്തോളം പിന്നീട്​ തുറന്നില്ലെന്നാണ്​ വിവരം. 1,50,000 ത്തോളം കടകളാണ്​ ഇത്തരത്തില്‍ പ്രവര്‍ത്തനം നിലച്ചത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക