കോട്ടയം: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ജീവനക്കാരെ താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനായി നടത്തിയ അഭിമുഖത്തിലേക്ക് എത്തിയത് നൂറുകണക്കിന് നഴ്‌സുമാര്‍. കൊവിഡ് ചികിത്സാ സൗകര്യമുള്ള കോട്ടയം ജില്ലാ ആശുപത്രിയിലാണ് ലോക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചും ഉദ്യോഗാര്‍ത്ഥികള്‍ അഭിമുഖത്തിന് എത്തിയത്. 21 പേരുടെ ഒഴിവിലേക്കാണ് ഇത്രയധികം നഴ്‌സുമാര്‍ എത്തിയത്. എല്ലാവര്‍ക്കും ഒരേ ദിവസം അഭിമുഖം വച്ചതാണ് തിരക്ക് നിയന്ത്രിക്കാന്‍ കഴിയാതെ പോയത്.
സാമൂഹിക അകലം പോലും പാലിക്കാന്‍ കഴിയാതെയാണ് ഉദ്യോഗാര്‍ത്ഥികള്‍ ആശുപത്രിപരിസരത്ത് തടിച്ചുകൂടിയത്. ആശുപത്രി വികസന സമിതിയാണ് അഭിമുഖത്തിന് ക്ഷണിച്ചത്. പത്രത്തില്‍ പരസ്യം നല്‍കുമ്പോള്‍ ഇത്രയധികം ആളുകള്‍ എത്തുമെന്ന് കരുതിയില്ലെന്ന് വികസന സമിതി അംഗങ്ങള്‍ പറഞ്ഞു. തിരക്ക് കൂടിയതോടെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഇടപെട്ട് അഭിമുഖം നിര്‍ത്തിവച്ചു.