Image

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച്

Published on 30 May, 2020
സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച്

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തിൽ പുനരന്വേഷണത്തിന് ക്രൈംബ്രാഞ്ച് മേധാവി ഉത്തരവിട്ടു. ‌ ജനനേന്ദ്രീയം മുറിച്ചതിന് പിന്നിൽ ഗൂഢാലോചനയെന്നും ഉന്നതർക്ക് അടക്കം ഇതിൽ പങ്കെന്നും വിലയിരുത്തൽ.

സ്വാമിയെ മാത്രം പ്രതിയാക്കിയ പൊലീസ് അന്വേഷണത്തിൽ ഒട്ടേറെ വീഴ്ചകളെന്നും ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു. ഐ.ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ ഉടൻ നിയോഗിക്കും.

കൃത്യം ചെയ്‌തെന്ന് പറയുന്ന പെൺകുട്ടി പരാതി പിൻവലിച്ചതും അന്വേഷിക്കും. പീഡന ശ്രമത്തിനിടെ അക്രമിച്ചുവെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ മൊഴി. അതേ സമയം സ്വന്തം സഹായിയാണ് അക്രമിച്ചതെന്നായിരുന്നു സ്വാമി ഗംഗേശാനന്ദ നൽകിയ പരാതി.

2017 മെയ് 19 രാത്രിയാണ് ഗംഗേശാനന്ദ സ്വാമിയുടെ ജനനേന്ദ്രീയം മുറിച്ച ഞെട്ടലുളവാക്കിയ സംഭവം നടക്കുന്നത്. സ്വാമി ലൈംഗിക അതിക്രമത്തിന് ശ്രമിച്ചപ്പോൾ 23കാരിയായ വിദ്യാർഥിനി സ്വയംരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പരാതി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക