Image

കോവിഡ് 19 സംശയിക്കുന്നവരുടെ സാമ്പിളുകളുമായി കുരങ്ങന്‍മാര്‍ കടന്നു; പ്രദേശത്ത് ആശങ്ക

Published on 29 May, 2020
കോവിഡ് 19 സംശയിക്കുന്നവരുടെ സാമ്പിളുകളുമായി കുരങ്ങന്‍മാര്‍ കടന്നു; പ്രദേശത്ത് ആശങ്ക
മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റ് മെഡിക്കല്‍ കോളജില്‍ കോവിഡ് 19 സംശയിക്കുന്നവരുടെ സാമ്പിളുകളുമായി കുരങ്ങന്‍മാര്‍ കടന്നു. ടെസ്റ്റിനായി മൂന്ന് പേരില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളാണ് കുരങ്ങന്‍മാര്‍ തട്ടിയെടുത്തത്. സാമ്പിളുകള്‍ ലാബ് ടെക്‌നിഷ്യന്‍ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നതിനിടെ ഇയാളെ ആക്രമിച്ചാണ്തട്ടിയെടുത്തത്.

ഡോക്ടര്‍മാര്‍ വീണ്ടും സാമ്പിളെടുത്ത് പ്രശ്‌നം പരിഹരിച്ചു. അതേസമയം, കുരങ്ങന്‍മാരുടെ കൈവശം സാമ്പിളുകള്‍ ഇപ്പോഴുമുള്ളത് ആശങ്കയാവുന്നുണ്ട്. ഇതിന് മുമ്പും സമാനമായ സംഭവങ്ങള്‍ ആശുപത്രിയിലുണ്ടായിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം, ഇതിന്‍െറ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മീററ്റ് ജില്ലാ ഓഫീസര്‍ അനില്‍ ദിന്‍ങ്കാര പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക