Image

ന്യു യോര്‍ക്ക് സിറ്റി ജൂണ്‍ 8-നു തുറക്കും; കണക്ടിക്കട്ടിൽ ഇന്ന് കസിനോ തുറക്കുന്നു

Published on 29 May, 2020
ന്യു യോര്‍ക്ക് സിറ്റി ജൂണ്‍ 8-നു തുറക്കും; കണക്ടിക്കട്ടിൽ  ഇന്ന്  കസിനോ തുറക്കുന്നു

ന്യു യോര്‍ക്ക്: കോവിഡ് ഏറ്റവും ക്രൂരമായി ബാധിച്ച ന്യു യോര്‍ക്ക് സിറ്റി ജൂണ്‍ 8-നു ആദ്യ ഘട്ടമായി തുറക്കുമെന്നു ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോയും മേയര്‍ ബില്‍ ഡി ബ്ലാസിയോയും അറിയിച്ചു. സ്റ്റേറ്റിലെ മറ്റ് പ്രദേശങ്ങളെല്ലാം ഇതിനകം തുറന്നു. ചില ഉള്‍പ്രദേശങ്ങള്‍ നാളെ മൂതല്‍ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണ്.
ആദ്യഘട്ടത്തില്‍ കടകള്‍ തുറക്കുമെങ്കിലും പിക്ക് അപ്പ് മാത്രമണു അനുവദിക്കുക. മാനുഫാക്ചറിംഗ്, കണ്‍സ്റ്റ്രക്ഷന്‍, ക്രുഷി, ഫിഷിംഗ് എന്നിവയും അനുവദിക്കും.

രണ്ടാം ഘട്ടത്തില്‍ സലോണുകളും ബാര്‍ബര്‍ ഷോപ്പുകളും മറ്റും തുറക്കാം.റിയല്‍ എസ്റ്റേറ്റ്, സ്റ്റോറിനുള്ളില്‍ ബിസിനസ്, വാഹന വില്പ്പന, റെന്റല്‍, ക്ലീനിംഗ് തുടങ്ങിവയും അനുവദിക്കും. മൂന്നാം ഘട്ടത്തിലാണു റെസ്‌ടോറന്റുകള്‍ തുറക്കുക. മാളുകള്‍ എന്നു തുറക്കുമെന്നു വ്യക്തമല്ല

ചിക്കാഗൊ ജൂണ്‍ 3-നു തുറക്കും. ലോസ് ഏഞ്ചലസ്, വാഷിംഗ്ടണ്‍ ഡിസി എന്നിവയും തുറക്കുകയാണ്.

ന്യു യോര്‍ക്ക് സിറ്റിയില്‍ ഇപ്പോള്‍ പരിശോധിക്കുന്നവരില്‍ 5 ശതമാനം പേര്‍ക്കുമാത്രമാണ് കൊറോണ പോസിറ്റിവ് എന്നു മേയര്‍ പറഞ്ഞു. നേരത്തെ അത് 70 ശതമാനം വിന്നിരുന്നു. സിറ്റിയില്‍ കൊറോണ മൂലം 20,000-ല്‍ പരം പേരാണു മരിച്ചത്.

സിറ്റി തുറന്നാലും ട്രയിനും ബസുംആശ്രയിക്കരുതെന്ന സി.ഡി.സി.യുടെ നിലപാട് മെട്രോപോളിറ്റന്‍ ട്രാസിറ്റ് അതോറിട്ടി ചെയര്‍മാന്‍ ചോദ്യം ചെയ്തു.ന്യു യോര്‍ക്ക് സബ് വേ ട്രയിനുകല്‍ മുന്‍പില്ലാത്തതിലും വ്രുത്തിയുള്ളതും അണുവിമുക്തവുമാണ്

ഇതേ സമയം, ന്യു യോര്‍ക്കിലെ ഏറ്റവും വലിയ ഹോസ്പിറ്റല്‍ ശ്രുംഘലയായ നോര്‍ത്ത് വെല്‍, വെന്റിലേറ്റര്‍ ഉപയോഗം ഗുണമോ ദോഷമോ എന്നു പരിശോധിക്കുന്നു. വെന്റിലേറ്ററിലായിരുന്ന മൂന്നില്‍ രണ്ട് രോഗികളും മരിക്കുകയായിരുന്നു. ഇതാണു വെന്റിലേറ്ററിന്റെ നേട്ടങ്ങളെകുറിച്ച് സംശയം ഉണര്‍ത്തുന്നത്.

ഉച്ചക്ക് ഗവര്‍ണര്‍ പത്ര സമ്മേളനത്തില്‍ ന്യുയോര്‍ക്കില്‍ 67 പേര്‍ കൂടി മരിച്ചതായി പറഞ്ഞു. ഇതേ വരെ ഉണ്ടായതില്‍ ഏറ്റവും കുറഞ്ഞ മരണ സംഖ്യയാണത്. 152 പേര്‍ ആശുപത്രിയിലായി. രോഗം ഉച്ചസ്ഥായിയില്‍ ആയിരുന്നപ്പോള്‍ 3000 പേര്‍ വരെ പ്രതിദിനം ആശുപത്രിയിലായിരുന്നു.

ന്യു ജെഴ്‌സി
ന്യു ജെഴ്‌സിയില്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ അടുത്തയാഴ്ച മുതല്‍ തുറക്കുമെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി അറിയിച്ചു. കുതിരപ്പന്തയം അടൂത്തയാഴ്ച പുനരാരംഭിക്കും. പക്ഷെ ആളുകള്‍ക്ക് പ്രവേശനം ഉണ്ടാവില്ല.
ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ ജൂണ്‍ 15-നും സമ്മര്‍ റിക്രിയേഷന്‍ പ്രോഗ്രാമുകള്‍ ജൂലൈ ആറിനും തുടങ്ങും

ജൂണ്‍ 12 മുതല്‍ ആരാധനാലയങ്ങളില്‍, കൂടുതല്‍ പേര്‍ക്ക് പ്രവേശനം അനുവദിക്കും.

സ്റ്റേറ്റില്‍ വെള്ളിയാഴ്ച 131 പേര്‍ മരിച്ചതായി ഗവര്‍ണര്‍ അറിയിച്ചു. 1,117 പേര്‍ക്ക് രോഗബാധ കണ്ടെത്തി.
അജ്ഞാത രോഗം ബാധിച്ച് 26 കുട്ടികളാണു അശുപത്രിയിലുള്ളത്

കസിനോ തുറക്കുന്നു.
കണക്ടിക്കട്ടിലെ മൊഹിഗന്‍ സണ്‍, ഫോക്‌സ് വുഡ്‌സ് എന്നീ കസിനോകള്‍ മെയ് 30 ശനിയാഴ്ച തുറക്കുന്നു. സ്റ്റേറ്റ് ഗവണ്മെന്റ് എതിര്‍ത്തിട്ടും ഇവ നിയന്ത്രിക്കുന്ന നേറ്റിവ് അമേരിക്കന്‍സ്, അവരുടെ പരമാധികാരം ഉപയോഗിച്ചാണു കസിനോകള്‍ തുറക്കുന്നത്. എന്നാല്‍ മറ്റു സ്റ്റേറ്റുകളില്‍ നിന്നുള്ളവര്‍ക്ക് താമസിക്കാന്‍ അനുമതിയില്ല. ഭക്ഷണം ഔട്ട്‌ഡോറില്‍ ആയിരിക്കും. മദ്യം പാടില്ലെന്നു പറഞ്ഞുവെങ്കിലും അവര്‍ അത് അംഗീകരിച്ചില്ലെന്നു ഗവര്‍ണര്‍ നെഡ് ലമൊണ്ട് അറിയിച്ചു.

സ്റ്റേറ്റില്‍ ആരാധനാലയങ്ങളില്‍ 100 പേരെ വരെ അനുവദിച്ചു.ഇതേ സമയം സ്റ്റേറ്റില്‍ 42 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചു.

വെള്‍ഡോ മീറ്റര്‍ ഡാറ്റ (https://www.worldometers.info/coronavirus/country/us/)

വെള്‍ഡോ മീറ്റര്‍ ഡാറ്റ പ്രകാരം വെള്ളീയാഴ്ച വൈകിട്ട് 7:30 വരെ അമേരിക്കയില്‍ 1,196 പേര്‍ മരിച്ചു. ഏറ്റവും കൂടുതല്‍ ന്യു ജെഴ്‌സിയില്‍-122 പേര്‍. ന്യു യോര്‍ക്ക് 98; ഇല്ലിനോയി 84; കാല്‌ഫോര്‍ണീയ 98; മസച്ചുസെറ്റ്‌സ് 78; പെന്‍സില്വേനിയ 68.

കാലിഫോര്‍ണിയയിലാണു കൂടുതല്‍ പേര്‍ക്ക് രോഗബാധ കണ്ടത്-2786; ഇല്ലിനോയി-1622; ന്യു യോര്‍ക്ക്-1405; ന്യു ജെഴ്‌സി-1098.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക