Image

ഫ്‌ലോയ്ഡിന്റെ മരണം: കഴുത്ത് ഞെരിച്ച മുന്‍ ഓഫീസര്‍ കൊലപാതകത്തിനു അറസ്റ്റില്‍

Published on 29 May, 2020
ഫ്‌ലോയ്ഡിന്റെ മരണം: കഴുത്ത് ഞെരിച്ച മുന്‍ ഓഫീസര്‍ കൊലപാതകത്തിനു അറസ്റ്റില്‍

മിനസോട്ട: മിന്യാപ്പോലിസില്‍ ജോര്‍ജ് ഫ്‌ലോയ്യ്ഡിനെ (46) കാല്‍ മുട്ടു കൊണ്ട് കഴുത്തു ഞെരിച്ചു കൊന്ന കേസില്‍ ജോലി പോയ പോലീസ് ഓഫീസര്‍ ഡെറക്ക് ഷോവിനെ അറസ്റ്റ് ചെയ്തു. രാജ്യമാകെ അക്രമങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണിത്.

തേര്‍ഡ് ഡിഗി കൊലപാതകം, നരഹത്യ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ചാര്‍ജുകള്‍ പിന്നീട് കൂട്ടാനിടയുണ്ടെന്ന് ഹെന്നെപിന്‍ കൗണ്ടി അറ്റോര്‍ണി മൈക്ക് ഫ്രീമാന്‍ പറഞ്ഞു.

മൊത്തം എട്ടു മിനിട്ടും 46 സെക്കന്‍ഡുമാണു ഷൊവിന്‍ കാല്മുട്ട് കൊണ്ട് ഫ്‌ലോയിഡിന്റെ കഴുത്തില്‍ അമര്‍ത്തിപ്പിടിച്ചത്.അവസാനത്തെ മൂന്നു മിനിട്ട് ആയപ്പോഴേക്കും ഫ്‌ലോയ്ഡ് നിശ്ചലനായിയെന്നു കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

കഴുത്തില്‍ നിന്നു കാലെടുക്കുന്നതിനു രണ്ടു മിനിട്ട് മുന്‍പ് മറ്റൊരു ഓഫീസര്‍ ഫ്‌ലോയിഡിന്റെ പള്‍സ് നോക്കിയിട്ട് പള്‍സ് കിട്ടിന്നില്ലെന്നു പറഞ്ഞു.

ഈ രീതിയില്‍ കാല്മുട്ട് കൊണ്ട് ഞെരിച്ചാല്‍ അപകടം സംഭവിക്കുമെന്ന് പരിശീലനം ലഭിച്ചിട്ടുള്ളവരാണു പോലീസ് എന്നും കുറ്റപത്രം ചൂണ്ടിക്കാട്ടുന്നു.

കഴുത്തു ഞെരിച്ച് ശ്വാസം മുട്ടി മരിച്ചതിന്റെ തെളിവൊന്നും ഓട്ടോപ്‌സിയില്‍ കണ്ടില്ലെന്നും കുറ്റപത്രത്തില്‍ പറയുന്നു. എന്നാല്‍ ഹ്രുദ്രോഗവും ബ്ലഡ് പ്രഷറും മറ്റുമുള്ള ഫ്‌ലോയിഡിനെ അതു ദോഷമായി ബാധിച്ചു. അതിനു പുറമെ എന്തെങ്കിലും ലഹരി വസ്തു ഉപയോഗിച്ചിരുന്നതും മരണം സ്ംഭവിക്കാന്‍ കാരണമായെന്നും കുറ്റപത്രഠില്‍ പഞ്ഞയുന്നു

read also

https://emalayalee.com/varthaFull.php?newsId=213012

ഫ്‌ലോയ്ഡിന്റെ മരണം: കഴുത്ത് ഞെരിച്ച മുന്‍ ഓഫീസര്‍ കൊലപാതകത്തിനു അറസ്റ്റില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക