Image

വയനാട്ടില്‍ കുരങ്ങുപനി പടരുന്നു; 3 മരണം, 29 രോഗബാധിതര്‍

Published on 29 May, 2020
വയനാട്ടില്‍ കുരങ്ങുപനി പടരുന്നു; 3 മരണം, 29 രോഗബാധിതര്‍
മാനന്തവാടി: ജില്ലയില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ഒരാള്‍കൂടി ചികിത്സയില്‍. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂര്‍ കാട്ടുനായ്ക്ക കോളനിയിലെ 63കാരിയാണു കുരങ്ങുപനി ചികിത്സാ കേന്ദ്രമായ ബത്തേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിച്ചത്. ഇവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. കുരങ്ങുപനി വ്യാപനത്തിന്റെ  പശ്ചാത്തലത്തില്‍ പനി ബാധിതരെ കണ്ടെത്താനുള്ള ആരോഗ്യ വകുപ്പിന്റെ പനി സര്‍വേയിലാണ് ഇവരെ കണ്ടെത്തിയത്. തുടര്‍ന്ന് അപ്പപ്പാറ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

കുരങ്ങുപനി രോഗലക്ഷണം പ്രകടമായതിനെ തുടര്‍ന്നു ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയാരുന്നു. കഴിഞ്ഞ  ദിവസം രോഗം സ്ഥിരീകരിച്ച ബേഗൂര്‍ ചങ്ങലഗേറ്റ് കോളനിയിലെ ഏഴു വയസ്സുകാരന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഈ വര്‍ഷം ഇതുവരെ 29 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3 പേര്‍ രോഗം ബാധിച്ച് മരിച്ചു. ഒരാള്‍ രോഗലക്ഷണങ്ങളോടെ മരിച്ചു. തിരുനെല്ലി പഞ്ചായത്തില്‍ ഇന്നലെ 34 പേര്‍ക്കു കൂടി പ്രതിരോധ കുത്തിവയ്പ് നല്‍കി. ഇതുവരെ 12,526 പേര്‍ക്കാണ് പ്രതിരോധ കുത്തിവയ്പ് നല്‍കിയത്. സമഗ്ര പനി സര്‍വേയുടെ ഭാഗമായി 524 വീടുകള്‍ സന്ദര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക