Image

സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Published on 29 May, 2020
സംസ്ഥാനത്ത് ഇന്ന് 62 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് പുതുതായി 62 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. എം.പി വീരേന്ദ്രകുമാറിന്റെ മരണത്തില്‍ അനുശോചനം അറിയിച്ച്‌ കൊണ്ടായിരുന്നു അദ്ദേഹം വാര്‍ത്താസമ്മേളനം ആരംഭിച്ചത്. 

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 33 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ തിരിച്ചെത്തിയ 23 പേര്‍ക്കും കൊവിഡ് സ്ഥിരികരിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.തമിഴ്‌നാട് 10, മഹാരാഷ്ട്ര 10, കര്‍ണ്ണാടക, ദില്ലി പഞ്ചാബ് ഒന്ന് വീതം. സമ്ബര്‍ക്കം ഒന്ന്.

ജയിലില്‍ കഴിയുന്ന രണ്ട് പേര്‍ക്കും ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം പിടിപെട്ടു. എയര്‍ ഇന്ത്യ കാബിന്‍ ക്രൂവിലെ രണ്ട് പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 


ഇന്ന് പോസിറ്റീവായത് പാലക്കാട് 14, കണ്ണൂര്‍ ഏഴ്, തൃശ്ശൂര്‍ ആറ്, പത്തനംതിട്ട ആറ്, മലപ്പുറം അഞ്ച്, തിരുവനന്തപുരം അഞ്ച്, കാസര്‍കോട് നാല്, എറണാകുളം നാല്, ആലപ്പുഴ മൂന്ന്, വയനാട് രണ്ട്, കൊല്ലം രണ്ട്, കോട്ടയം ഇടുക്കി കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ്.


പത്ത് പേര്‍ക്കാണ് ഇന്ന് രോഗം ഭേദമായത്. വയനാട് അഞ്ച് പേരും കോഴിക്കോട് രണ്ട്, കണ്ണൂര്‍ മലപ്പുറം കാസര്‍കോട് ഒന്ന് വീതം എന്നിങ്ങനെയാണ് കണക്കുകള്‍.


സംസ്ഥാനത്ത് ഇന്ന് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗള്‍ഫില്‍ നിന്ന് പത്തനംതിട്ടയിലെത്തിയ തൊടുപുഴ സ്വദേശിയാണ് മരണപ്പെട്ടത് ഇദ്ദേഹത്തിന്റെ മരണത്തില്‍ മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി.

ഇന്ന് 231 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക