Image

മണിയെ പ്രതിയാക്കി എഫ്‌ഐആര്‍ സമര്‍പ്പിച്ചു

Published on 28 May, 2012
മണിയെ പ്രതിയാക്കി എഫ്‌ഐആര്‍ സമര്‍പ്പിച്ചു
തൊടുപുഴ: രാഷ്ട്രീയ കൊലപാതകം സംബന്ധിച്ച വിവാദ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയെ പ്രതിയാക്കി പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. തൊടുപുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. മണിയെയും മറ്റ് സിപിഎം നേതാക്കളെയും മൂന്ന് കേസുകളില്‍ പ്രതികളാക്കിയാണ് തൊടുപുഴ പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. വിവാദ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ എം.എം. മണിക്കെതിരേ പോലീസ് കൊലക്കുറ്റം ഉള്‍പ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302, 109, 118 വകുപ്പുകള്‍ പ്രകാരമാണ് കേസ്.

കൊലക്കുറ്റത്തിന്റെ പേരിലാണ് 302 -ാം വകുപ്പ് ചുമത്തിയിരിക്കുന്നത്. ഇതിനു പുറമേ ഗൂഢാലോചന, ഗൂഢാലോചന മറച്ചുവെയ്ക്കല്‍ തുടങ്ങിയവയാണ് മറ്റ് വകുപ്പുകളില്‍ ചുമത്തിയിരിക്കുന്നത്. സിപിഎം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്‌ടെന്നായിരുന്നു ഇടുക്കി ജില്ലയിലെ മുന്‍കാല കൊലപാതകങ്ങള്‍ എടുത്തുപറഞ്ഞ് മണിയുടെ വെളിപ്പെടുത്തല്‍. തൊടുപുഴയ്ക്ക് സമീപം മണക്കാട് സിപിഎം സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ ചന്ദ്രശേഖരന്‍ വധത്തിന്റെ കാര്യം പരാമര്‍ശിക്കവേയായിരുന്നു മണിയുടെ വിവാദവെളിപ്പെടുത്തല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക