Image

ആത്മഗതങ്ങൾ ( കവിത: സുജാത കെ പിള്ള )

Published on 29 May, 2020
ആത്മഗതങ്ങൾ ( കവിത: സുജാത കെ പിള്ള )

ചില ഇഷ്ടങ്ങളുടെ ഉറവ 
ആത്മാവിൽ കിനിയുന്നതെ പ്പോഴെന്നോ, 
എങ്ങനെയെന്നോ അറിയില്ല. 

മനസ്സിലേക്ക് ചുരത്തുന്ന ആത്മബന്ധങ്ങളുടെ 
മുളപൊട്ടുന്നതും എവിടെനിന്നോ 
എപ്പോഴെന്നോ അറിയില്ല.
 
ചില ചിന്തകളുടെ, 
ആഗ്രഹങ്ങളുടെ, 
സന്തോഷങ്ങളുടെ,
മോഹങ്ങളുടെ പിറവി എപ്പോഴെന്നോ 
എവിടെനിന്നോ അറിയില്ല.

മനസ്സാകെ നനവുപടർത്തി അകത്തളങ്ങളെ തണുപ്പിച്ചു 
ശരീരത്തെയുണർത്തി
പടരുന്ന നിന്റെ മൗനം 
എന്നെ ഉന്മത്തയാക്കുന്നു.

മൗനത്തിന്റെ  
ചില ഉൾമറകളിൽ സ്നേഹം ഒളിക്കുന്നുണ്ടാവാം. 
സ്വപ്നങ്ങളിൽ ശയന മുറി ഒരുക്കി കാത്തിരിക്കാം 
വീണ്ടും ഒന്നു കാണാൻ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക