Image

കാണാതായ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ നദിയിൽ നിന്നു കണ്ടെത്തി; അമ്മയ്ക്കെതിരെ കേസ്

പി.പി.ചെറിയാൻ Published on 29 May, 2020
കാണാതായ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ നദിയിൽ നിന്നു കണ്ടെത്തി; അമ്മയ്ക്കെതിരെ കേസ്
തുൾസ (ഒക്‌ലഹോമ) ∙ വെള്ളിയാഴ്ച മുതൽ കാണാതായ കുട്ടികളുടേതെന്നു സംശയിക്കുന്ന രണ്ടു മൃതദേഹങ്ങൾ  കണ്ടെത്തിയതായി തുൾസ പോലീസ് ചീഫ് വെൻഡൽ ഫ്രാങ്ക്‌ളിൻ നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൗത്ത് ഈസ്റ്റ് തുൾസയിൽ നിന്നും 40 മൈൽ അകലെയുള്ള വെർഡിഗ്രിസ് നദിയിൽ നിന്നാണു മൃതദേഹങ്ങൾ ലഭിച്ചത്. ഓട്ടോപ്സിക്കു ശേഷമേ വിശദവിവരങ്ങൾ ലഭി‌ക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
മിറക്കിൾ ക്രൂക്ക് (3), സഹോദരൻ ടോണി ക്രൂക്ക് (2) എന്നിവരെ ഇവർ താമസിച്ചിരുന്ന ഷോർട്ട് ‍ലൈൻ അപ്പാർട്ട്മെന്റിൽ നിന്ന് മേയ് 22 നാണ് കാണാതായത്. മൂന്നു വയസുള്ള കുട്ടിയുടെ ശരീരം മേയ് 26 ചൊവ്വാഴ്ചയും സഹോദരൻ ടോണിയുടെ മൃതശരീരം മണിക്കൂറുകൾ നീണ്ടു നിന്ന തിരച്ചലിനുശേഷം ബുധനാഴ്ചയും കണ്ടെത്തി.
നദിയിൽ മീൻ പിടിക്കുന്നതിനിടയിൽ ഓഫ് ഡ്യൂട്ടി ഡെപ്യൂട്ടിയാണ് ചൊവ്വാഴ്ച കുട്ടിയുടെ മൃതദേഹം ആദ്യമായി കണ്ടെത്തിയത്. രണ്ടു കുട്ടികളേയും അവസാനമായി കാണുന്നത് അമ്മ വില്ലിന്റെ കൂടെ കൺവീനിയൻസ് സ്റ്റോറിൽ നിന്നും പുറത്തു വരുന്നതായിട്ടാണ്. വെള്ളിയാഴ്ച രാവിലെ 8.30 നോടടുത്താണ് ഇവരെ മൂന്നു പേരേയും ക്യാമറയിൽ  കാണുന്നത്.
പിന്നീട് കുട്ടികൾ അപ്പാർട്ട്മെന്റിൽ നിന്നു രാവിലെ 10.15 ന്  തനിയെ പുറത്തു വരുന്നതും തുടർന്ന് മിംഗൊ ക്രീക്കിനു സമീപം കളിക്കുന്ന ദൃശ്യങ്ങളും ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടികളെ കണ്ടെത്തുന്നതിനാവശ്യമായ വിവരങ്ങൾ മാതാവിൽ നിന്നും ലഭിച്ചില്ലെന്നു പോലീസ് ഓഫിസർ പറഞ്ഞു. കുട്ടികളെ വേണ്ട വിധം ശ്രദ്ധിച്ചില്ലെന്നതിന്റെ പേരിൽ മാതാവിനെതിരെ കേസ്സെടുത്തിട്ടുണ്ട്.  കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
കാണാതായ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ നദിയിൽ നിന്നു കണ്ടെത്തി; അമ്മയ്ക്കെതിരെ കേസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക