Image

സാനിയ - മാറ്റെക് സഖ്യത്തിന് ബ്രസല്‍സ് ഓപ്പണ്‍ കിരീടം

Published on 28 May, 2012
സാനിയ - മാറ്റെക് സഖ്യത്തിന് ബ്രസല്‍സ് ഓപ്പണ്‍ കിരീടം
ബെല്‍ജിയം: സാനിയ മിര്‍സ-ബെഥാനി മാറ്റെക് സഖ്യത്തിന് ബ്രസല്‍സ് ഓപ്പണ്‍ ടെന്നീസില്‍ വനിതാ ഡബിള്‍സ് കിരീടം. അലിക്ജാ റൊസോള്‍സ്‌ക (പോളണ്ട്)- ഷെങ് ജീ (ചൈന) സഖ്യത്തെയാണ് ഇന്തോ-അമേരിക്കന്‍ സഖ്യം പരാജയപ്പെടുത്തിയത്. സ്‌കോര്‍ (6-3, 6-2). സീസണില്‍ സാനിയ നേടുന്ന രണ്ടാമത്തെ ഡബ്ല്യൂടിഎ കിരീടമാണിത്.

മാറ്റേക്കുമൊത്ത് ഇത് രണ്ടാം തവണയാണ് സാനിയ ഡബ്ല്യൂടിഎ ഫൈനലില്‍ കളിക്കുന്നത്. 2009 ല്‍ സിന്‍സിനാറ്റി ഓപ്പണ്‍ ഫൈനലിലായിരുന്നു ഇരുവരും ഇതിനു മുന്‍പ് ഒരുമിച്ചിറങ്ങിയത്. മികച്ച ഫോമിലായിരുന്നു ഇന്തോ-അമേരിക്കന്‍ സഖ്യം കളത്തില്‍ നിറഞ്ഞത്. ഒരു മണിക്കൂറിനും പത്ത് മിനുട്ടുകള്‍ക്കുമുള്ളില്‍ ഇരുവരും വിജയം സ്വന്തമാക്കുകയായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക