Image

ജോര്‍ജ് ഫ്‌ലോയിഡിനോട് പോലീസ് ചെയ്തത്; ക്രൂരതയുടെ ഭീകര മുഖം

പി.പി.ചെറിയാൻ Published on 29 May, 2020
ജോര്‍ജ് ഫ്‌ലോയിഡിനോട് പോലീസ് ചെയ്തത്; ക്രൂരതയുടെ ഭീകര മുഖം
മിനിയാപോളിസ്: മിനിയാപോളിസിൽ പോലീസുകാരന്റെ മുട്ടുകാൽ  കഴുത്തിൽ  വെച്ച് ഞരിച്ചമർത്തി  കൊലപ്പെ ടുത്തിയ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയ്ഡിനെതിരെ നടത്തിയ ആക്രമണം വിശദീകരിച്ച് സംഭവത്തിലെ ദൃക്‌സാക്ഷി.
 
ഡൊണാള്‍ഡ് വില്യംസ് എന്നയാളാണ് സി.എന്‍.എന്നിനോട് സംഭവങ്ങള്‍ വിശദീകരിച്ചത്. കടയിലേക്ക് പോകുവാനിറങ്ങിയപ്പോഴാണ് ഡൊണാള്‍ഡ് വില്യംസ് ഫ്‌ളോയ്ഡിനെ കാണുന്നത്.
 
തന്നോട് ക്ഷമിക്കാനും വെറുതെ വിടാനും പൊലീസുകാരോട് അപേക്ഷിക്കുകയായിരുന്നു ഫ്‌ളോയ്ഡ് . ഫ്‌ളോയിഡിന്റെ മൂക്കിനും വയറിനും പരിക്ക് പറ്റിയിരുന്നു. തനിക്ക് ശ്വസിക്കാന്‍ പറ്റുന്നില്ലെന്ന് ഫ്‌ളോയിഡ് ആവർത്തിച്ചു പറയുന്നുണ്ടായിരുന്നു.
 
‘എനിക്ക് വെള്ളമോ മറ്റോ തരൂ ദയവായി, ദയവായി’ എന്ന് ഫ്‌ളോയ്ഡ് കരഞ്ഞുകൊണ്ട് പോലീസുകാരോട് അപേക്ഷിച്ചു  . ഒരു പൊലീസുകാരനോട് ഇതേ പറ്റി ചോദിച്ചപ്പോള്‍ ഫ്‌ളോയ്ഡ് രക്ഷപ്പടാന്‍ ശ്രമിക്കുന്നെന്നാണ്  മറുപടി നല്‍കിയത്. ഫ്‌ളോയിഡിന്റെ കണ്ണിന്റെ നിറം മാറുന്നെന്നുണ്ടെന്നും മൂക്കില്‍ നിന്ന് ചോരയൊലിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും പൊലീസ് കഴുത്തില്‍ നിന്നും കാലെടുത്ത് മാറ്റിയില്ലെന്നും ഡൊണാള്‍ഡ് വില്യംസ് പറയുന്നു.
 
ആശുപത്രിയില്‍ വെച്ചാണ് ഫ്‌ളോയ്ഡ് മരിക്കുന്നത്. ഫ്‌ളോയിഡിനെതിരെ ആക്രമണം നടത്തിയ നാലു പൊലീസ് ഉദ്യോഗസ്ഥരെ മിനിയാപൊളിസ് ഡിപാര്‍മെന്റില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തണമെന്നാണ് ഫ്‌ളോയിഡിന്റെ കുടുംബം ആവശ്യപ്പെടുന്നത്.
 
നിരായുധനായ കറുത്ത വര്‍ഗക്കാരനായ ഫ്ളോയിഡിനെ നിലത്ത് കിടത്തി പൊലീസ് കഴുത്തില്‍ കാല്‍മുട്ടുകൊണ്ട് ഞെരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹമാധ്യമങ്ങള്‍ പ്രചരിച്ചിരുന്നു.
 
അഞ്ച് മിനുട്ടില്‍ കൂടുതല്‍ നേരം പൊലീസ് ഓഫീസര്‍ ഫ്ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ട് കുത്തി നില്‍ക്കുന്നത് വീഡിയോയില്‍ കാണാം.
 
ഫ്ളോയിഡിന്റെ മരണത്തെ തുടർന്നു മിനിയാപോളിസിൽ വ്യാപകമായ അക്രമങ്ങളും ശക്തമായ പ്രതിഷേധവും  ആളിപടരുകയാണ് . അക്രമികൾ കടകൾ കല്ലെറിഞ്ഞു തകർക്കുകയും സാധങ്ങൾ കൊള്ളയടിക്കുകയും ചെയ്തതിനെത്തുടർന്ന് പോലീസ് നടത്തിയവെടിവെപ്പിലും കണ്ണീർ വാതക  പ്രായോഗത്തിലും  പലർക്കും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്
 
ജോര്‍ജ് ഫ്‌ലോയിഡിനോട് പോലീസ് ചെയ്തത്; ക്രൂരതയുടെ ഭീകര മുഖം
Join WhatsApp News
josecheripuram 2020-05-29 06:46:12
Is Police using excessive force,It appears like that,the video shows that the action of the police officer &his body language.After hand cuffing&on the ground face down,what threat is this man to Police?It makes us think that Justice is not served equally.America says equality but when it comes to reality"White is right&black stay back".
truth and justice 2020-05-29 07:57:31
We dont know the real story and we dont know why he was handcuffed.There should be something to instigate the policemen and I have been to working to NYPD.
രാജു തോമസ്, ന്യുയോര്ക്ക് 2020-05-29 10:09:40
കാര്യം നിസ്സാരം--ഒരു കള്ള $ 20 ബിൽ, പക്ഷേ പ്രശ്നമായി. ഇവിടെ പലപ്പോഴും സംഭവിക്കുന്നത് ഇതാണ്. ആ മണ്ടൻ എന്താണു ചെയ്തത്? എന്തായാലും പിടിക്കപ്പെട്ടു , തൽക്കാലം പൊലീസിനോടു സഹകരിക്കാം എന്നു കരുതുന്നതിനുപകരം ചെറുത്തുനിന്ന് അധികപ്രസംഗം നടത്തി, തടിമിടുക്കിൽ!. അപ്പോൾ ബലംപ്രയോഗിച്ച്, തങ്ങൾക്കറിയാവുന്ന അടവുകളെല്ലാമുപയോഗിച്ച്, പോലീസ് പ്രതിയെ കീഴ്‌പ്പെടുത്തി വിലങ്ങുവയ്ക്കുന്നു...ഇടയ്ക്ക് പ്രതി വീഴുന്നു... "എനിക്ക് ശ്വസിക്കാൻ പറ്റുന്നില്ലേ" എന്ന് പ്രതി പലവട്ടം പറയുന്നു... (സ്ഥിരം വേല)... [മർദ്ദനം]...ആംബുലൻസ്...മരണം...ആരോ എടുത്ത വീഡിയോ വൈറലാകുന്നു ...ആ സമൂഹം കത്തുന്നു, തുടർന്ന് മറ്റു നഗരങ്ങളും. പാഠം: വിദ്യാഭ്യാസംകൊണ്ടോ ഈശ്വരവിശ്വാസംകൊണ്ടോമാത്രം ഒരാളിൽ നന്മയോ ബോധമോ ഉണ്ടാകുന്നില്ല; ബലം. സൗന്ദര്യം, ധനം ആദിയായ ഭൗതികശേഷികൾകൊണ്ടുമാത്രം ജീവിക്കാൻ ശ്രമിക്കരുത്. [ഈ വിഷയത്തിൽ മലയാളത്തിൽ എഴുതന്നതാണ് ആരോഗ്യകരം എന്നു തോന്നി.]
Where are they? 2020-05-29 09:14:14
ട്രംപിനെ സപ്പോർട്ട് ചെയ്യുന്ന മലയാളി വെളുമ്പന്മാർക്ക് ഒന്നും പറയാനില്ലേ ?
Boby Varghese 2020-05-29 11:31:09
Al Sharpton alrady reached Minneapolis. He will lead peace effort. Already 120 stores are destroyed. Sevaral Van full of TVs, Iphones, other electronics, Nike sneakers etc are taken home. Looting will continue. As Rahm Immanuel says that no opportunity should be wasted. Blame Trump and go on looting.
Anthappan 2020-05-29 12:21:47
Two Malayalee Whites already showed up!
JACOB 2020-05-29 13:23:24
Sad turn of events. The police should know better. A handcuffed person is not a threat to anyone. The officer(s) should be investigated and prosecuted. Al sharpton will come on TV and complain about lack of jobs for black people. How convenient? Not even animals destroy their own habitats. Destroy businesses and complain about lack of jobs is modus operandi for many black leaders like Sharpton and Jesse Jackson. Sad incident. Wish it never happened.
നിരീശ്വരൻ 2020-05-29 15:09:36
കറുത്ത രാത്രിയെ നമ്മൾക്ക് ഇഷ്ടമാണ്; ശ്യാമളനെ അല്ലെങ്കിൽ കാർവർണ്ണനായ കൃഷ്‌ണനെ ഇഷ്ടമാണ്. കറുത്ത യേശുവിനെ ഇഷ്ടമല്ല . വെളുത്ത യേശുവിനെ ഇഷ്ടമാണ്. 20 ത് സ്ത്രീകളെ പീഡിപ്പിച്ചവനും മൂന്നു വിവാഹം കഴിച്ചവനും വിവരമില്ലാത്തവനുമായ വെളുമ്പനെ നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവനായി അംഗീകരിച്ചു . പക്ഷെ ഒരു കറുമ്പനെ സെന്ററൽ പാർക്കിൽ കണ്ടതോടെ, ഒരു വെളുമ്പി, പോലീസിനെ വിളിച്ചു . ഈ സെന്ററൽ പാർക്കിൽ വച്ചാണ് നാല് കറുത്ത ചെറുപ്പക്കാരെ ബലാൽസംഗ കുറ്റത്തിന് ജയിലിൽടച്ചതും , പിന്നീട് കുറ്റ വിമുക്തരാക്കിയതും . ഈ ന്യുയോർക്കിൽ ഉള്ളവർക്ക് എന്താണ് കുഴപ്പം . ഇപ്പോൾ തന്നെ ഇവിടെ എഴുതിയിരിക്കുന്ന ഒരു കമെന്റ് നോക്കുക എത്രമാത്രം അവജ്ഞയും വെറുപ്പുമാണ് അതിലുള്ളത് . ഇദ്ദേഹം എന്റെ ഒരു സുഹൃത്തുമാണ് . ഇദ്ദേഹവും നിറത്തിൽ കറുപ്പാണ്. ഇതുപോലെയുള്ള ആപത്തിൽ ചാടാൻ സാദ്ധ്യതയുള്ള ഒരാൾ . പക്ഷെ തന്റെ കണ്ണിൽ കോലിരിക്കെ അപരന്റെ കണ്ണിലെ കരട് എടുക്കാനാണ് ശ്രമം. പോലീസിനോട് ഏതെങ്കിലും കള്ളൻ സഹകരിക്കുമോ . അങ്ങനെ സഹകരണ മനോഭാവം ഉണ്ടായിരുന്നെങ്കിൽ മോഷണത്തിന് പോകുമോ ? കരുമാപനായാലും വെളുമ്പനായാലും ആരായാലും ഒരു നിയമപാലകനും ഒരു പ്രതിയെ കൊല്ലാനുള്ള അവകാശം ഇല്ല. ട്രംപിനെ തന്നെയാണെങ്കിലും കുറ്റം ചാർത്തിയതിനു ശേഷം വെറുതെ വിട്ടു. പക്ഷെ ഒരിക്കൽ കള്ളൻ എന്നുള്ള പേര് കിട്ടിയാൽ അത് ജീവിതകാലം മുഴുവൻ കിടക്കും . അത് ട്രമ്പായാലും ഫ്ലോയിടായാലും . ഞാനും നല്ല കറുപ്പ് നിറമുള്ള ഒരാളാണ് . ഒന്ന് രണ്ടു പ്രാവശ്യം യാതൊരു കാരണവുമില്ലാതെ പോലീസ് കാർ പിടിച്ചു നിറുത്തിയിട്ടുണ്ട് . പക്ഷെ ഡ്രൈവേഴ്സ് ലൈസെൻസ് കണ്ടപ്പോളും എന്റെ ഭാഷ കേട്ടപ്പോഴും അവനു മനസ്സിലായി ഞാൻ ബ്രിട്ടീഷ് ഇംഗ്ലീഷ് സംസാരിക്കുന്ന മലയാളി സായിപ്പാണെന്ന് . എന്തായാലും നമ്മളുടെ കുരിശിലെ കള്ളൻ പറഞ്ഞതുപോലെ ഞാൻ നിങ്ങളോട് പറയട്ടെ ' സമശിക്ഷാവിധിയിലായിട്ടും നിങ്ങൾ എന്തിന് അവനെ പഴിക്കുന്നു " അവൻ 'അധികപ്രസംഗം' കാട്ടിയിട്ടുണ്ടെങ്കിൽ, നിയമം അതിന്റെ വഴിക്ക് അതിന്റെ കർമ്മം നടത്തട്ടെ. അവൻ കള്ളൻ ആണെങ്കിലും നാട്ടിൽ കോഴിയുടെ കഴു ത്തറ ക്കാൻ പെടലിക്ക് അമർത്തിപ്പിടിച്ചു കത്തിക്ക് വെട്ടുന്നതുപോലെ തോന്നി . നിങ്ങൾ ഇവിടെ അഭിപ്രായം എഴുതിയവരും , പോലീസ് വേണ്ടി വന്നാൽ വെടിവയ്ക്കുമെന്നു ട്വീറ്റ് ചെയ്ത നിങ്ങളുടെ പ്രസിഡണ്ടും ഒഴിച്ച് മില്ലിയൻസ് അത് ലോകത്തിന്റെ നാനാഭാഗത്തും കണ്ടു കഴിഞ്ഞു. സ്വയം വിഡ്ഢികളാകാതെ പാമ്പിനെപ്പോലെ കൂർമ്മ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ നിഷ്കളങ്കരും ആകുക . നമ്മൾക്ക് ഇവിടെ ഒരു സ്വർഗ്ഗരാജ്യം തീർക്കാം
വിദ്യാധരൻ 2020-05-29 18:42:40
ഈ ഫോട്ടോയിലേക്ക് നോക്കു ! നമ്മൾ കാണാത്ത ഒരു ഭാഗം ഉണ്ട് . ആ പോലീസ്കാരൻ വളരെ ശാന്തനായി അടുത്തു നിൽക്കുന്ന പോലീസ്കാരനോട് സംസാരിക്കുമ്പോൾ, അയാളുടെ മുട്ടിനടിയിൽ ഞെരിയുന്ന ഒരു കഴുത്തും , പ്രാണനുവേണ്ടി യാചിക്കുന്ന ഒരു മനുഷ്യനും ഉണ്ടെന്നുള്ള കാര്യം വിസ്മരിക്കാതിരിക്കുക . ട്രംപിന്റ് ശിങ്കിടികൾ എഴുതിവിടുന്നത് നമ്മൾക്ക് മനസിലാക്കാം. പക്ഷെ ബുദ്ധിജീവികൾ എന്നും വിദ്യാസമ്പന്നരെന്നും സ്വയം വിശേഷിപ്പിക്കുന്നവർ എഴുതിവിടുന്ന വെറുപ്പും വിദ്വേഷവും നിറഞ്ഞ വാക്കുകൾ നമ്മളുടെ ഉള്ളിൽ മനംമറിച്ചിൽ ഉണ്ടാക്കുന്നു. ഇവർക്കെല്ലാം ന്യുയോർക്ക്കാരൻ നേതാവിന്റെ സ്വഭാവം ഉണ്ടെന്നുള്ളതാണ് സത്യം . മനുഷ്യത്തത്തിന്റ കണിക ഉള്ളിൽ ഉണ്ടായിരുന്നെങ്കിൽ ഇത്തരം നിഷ്ടൂരമായ കൃത്യങ്ങളെ പ്രകീർത്തിച്ചുകൊണ്ട് എഴുതുകയില്ലായിരുന്നു. ഈ ദുരവസ്ഥക്ക് എന്ന് മാറ്റം വരും ? "അന്തണനെച്ചമച്ചുള്ള കയ്യല്ലോ ഹന്തനിർമ്മിച്ച് ചെറുമനേയും ? "
CID Moosa 2020-05-29 18:49:35
നാട്ടിൽ ബസ്സിന് കല്ലെറിഞ്ഞു പൊതു സ്വത്തു നശിപ്പിച്ചവനൊക്കെ ഇവടെ വന്നു 120 സ്റ്റോർ കത്തിച്ച കാര്യം പറയുമ്പോൾ ചെകുത്താൻ വേദം ഓതുന്നപോലെയുണ്ട് . A thorough investigation into his closet will surly bring out many skeleton.
ന്യുയോർക്കൻ 2020-05-29 18:55:44
എന്തിനാണ് നിങ്ങൾ വിഷമിക്കുന്നത് ? ആ കറുമ്പൻ അബ്രാഹിമിന്റ് മടിയിൽ, മാഗ്‌നലക്കാരിത്തി മറിയ, ജൂദാസ്, രണ്ടു കള്ളന്മാർ ഇവരോടൊപ്പം ഇരിക്കുന്നുണ്ടായിരിക്കും. ബാക്കിയുള്ളവർ ഐസക്കിന്റെയും ജോസഫിന്റെയും മടിയിൽ കാണും .
Ninan Mathulla 2020-05-29 20:05:49
This can be the fate of minorities in India, if the present ruling government ideology is allowed to propagate through their propaganda machinery including in 'emalayalee'
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക