Image

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം മാര്‍ത്തോമ്മ സഭ നല്‍കി.

ഷാജീ രാമപുരം Published on 29 May, 2020
കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം മാര്‍ത്തോമ്മ സഭ നല്‍കി.
ന്യുയോര്‍ക്ക്: കേരള സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ദുരിതാശ്വാസ നിധിയിലേക്ക് മലങ്കര മാര്‍ത്തോമ്മ സഭയുടെ പിന്തുണ ഉറപ്പ് നല്‍കികൊണ്ട് സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപോലീത്ത സഭക്കുവേണ്ടി 35 ലക്ഷം രൂപാ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.


പ്രവാസികള്‍ അടക്കമുള്ളവരുടെ തിരിച്ചുവരവ് സംബന്ധിച്ചുള്ള നടപടികളെയും കോവിഡ് പ്രതിരോധത്തിനായി സര്‍ക്കാര്‍ ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങളെയും പ്രകീര്‍ത്തിച്ച് ഡോ.ജോസഫ് മാര്‍ത്തോമ്മ മുഖ്യമന്ത്രിയെ അഭിനന്ദനം അറിയിച്ചു. മുഖ്യമന്ത്രിയുടെ തിരുവനന്തപുരത്തുള്ള ഓഫിസില്‍ ചെന്നാണ് തുക കൈമാറിയത്. മെത്രാപ്പോലീത്തയോടൊപ്പം സഭാ സെക്രട്ടറി റവ.കെ.ജി.ജോസഫും ചടങ്ങില്‍ പങ്കെടുത്തു.


സഭയുടെ ഈ ഉദ്യമത്തിന് പിന്തുണ നല്‍കികൊണ്ട് നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ വിഹിതമായി 10 ലക്ഷം രൂപ നല്‍കിയതായി ഭദ്രാസനാധിപന്‍ ബിഷപ് ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് അറിയിച്ചു. കൂടാതെ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ലൈറ്റ് ടു ലൈഫ് മിഷന്‍ പ്രൊജക്റ്റിന്റെ ഭാഗമായി ഏകദേശം 3500 കുട്ടികളെ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ സ്‌പോണ്‍സര്‍ ചെയ്ത് സംരക്ഷിക്കുന്നതായും ബിഷപ് ഡോ. മാര്‍ ഫിലക്‌സിനോസ് അറിയിച്ചു.

കോവിഡ് ദുരിതാശ്വാസ നിധിയിലേക്ക് 35 ലക്ഷം മാര്‍ത്തോമ്മ സഭ നല്‍കി.
Join WhatsApp News
പി പി ചെറിയാൻ , ഡാളസ് 2020-05-29 11:23:59
ബഹുമാന്യ മുഖ്യമന്ത്രിയും കേരള ഗവണ്മെന്റും കോവിഡിനെതിരെ സ്വീകരിച്ചിരിക്കുന്ന പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ച് ജനത്തെ ബോധവത്കരിക്കുന്നതിനു നോട്ടീസ്‌ അച്ചടിച്ച് പാർട്ടി പ്രവത്തകർ ഓരോ വീട്ടിലും വിതരണം ചെയ്യുന്നതിന് സർക്കാർ ചിലവഴിക്കുന്ന സംഖ്യയുടെ പകുതിയെങ്കിലും നൽകി അതിനെ പ്രോത്സാഹിപ്പിക്കുന്നതിനു മാർത്തോമാ സഭ കാണിച്ച സന്മനസ് പ്രശംസനീയം തന്നെ . ലോക് ഡൌൺ മൂലം ചർച്ചുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ സഭ സംമ്പത്തിക ഞെരുക്കത്തിൽ കഴിയുമ്പോൾ തന്നെ ഇങ്ങനെ ഒരു സഹായം ചെയ്ത തിരുമേനി അഭിനന്ദനം അർഹിക്കുന്നു .
ജോയി കോരുത് തിരുവല്ല 2020-05-30 16:54:41
സഭയിലെ വികാരിമാർക്ക് ശമ്പളം കൊടുക്കാൻ ഫണ്ട് ഇല്ല എന്ന് അറിയിച്ചുകൊണ്ട് പല ചെറിയ ഇടവകകൾ ഇടവകാംഗങ്ങൾക്ക് ഈ കോവിഡ് കാലത്ത് അറിയിപ്പുകൾ കൊടുത്തിരുന്നു. വിദേശത്തുള്ള സഭാംഗങ്ങൾ സഭയുടെ ഉന്നമനത്തിനായി നൽകിയ സംഭാവനകൾ ഇത്തരത്തിൽ വക മാറ്റി ചിലവഴിക്കുന്നത് ഒരിക്കലും ദൈവനാമത്തിൽ ന്യായീകരിക്കാനാവില്ല. ഈ തുകയിൽ നിന്നും കഷ്ടതയാനുഭവിക്കുന്ന ഒരു പ്രവാസി മാർത്തോമാകാരനെങ്കിലും ഒരു വിമാന ടിക്കറ്റ്‌ എടുത്ത് കൊടുത്ത് സഹായിക്കാമായിരുന്നു. തൊഴിൽ നഷ്ടപ്പെട്ടിട്ടും, ഇത്രയും നാൾ സഭയെ മനസോടെ സഹായിച്ച, സ്നേഹിച്ച, ആരാധിച്ച മാർതോമ്മാക്കാരെയെങ്കിലും ഒന്ന് ഓർക്കാമായിരുന്നു. സഭയിലെ തിരുമേനിമാർക്കെല്ലാം അഭിനന്ദനങ്ങൾ. ആമേൻ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക