Image

ഉത്തര്‍പ്രദേശ് നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടി - ബിഎസ്പി അംഗങ്ങള്‍ ഏറ്റുമുട്ടി

Published on 28 May, 2012
ഉത്തര്‍പ്രദേശ് നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടി - ബിഎസ്പി അംഗങ്ങള്‍ ഏറ്റുമുട്ടി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടെയും അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി. പാര്‍ട്ടി നേതാവായ മായാവതിക്കെതിരേ കള്ളക്കേസ് എടുക്കുന്നുവെന്ന് ആരോപിച്ച് ബിഎസ്പി അംഗങ്ങള്‍ ബഹളത്തിലേക്ക് നീങ്ങിയതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്.

ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിനമായിരുന്നു ഇന്ന്. രാവിലെ ഗവര്‍ണര്‍ ബി.എല്‍. ജോഷി സഭയെ അഭിസംബോധന ചെയ്തുകൊണ്ടിരിക്കെയാണ് ബിഎസ്പി അംഗങ്ങള്‍ ബഹളമുണ്ടാക്കിയത്. ബിഎസ്പി അംഗങ്ങളുടെ ബഹളം പരിധി വിട്ടതോടെ എസ്പി അംഗങ്ങളും മറുപടി മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങുകയായിരുന്നു. മുഖ്യമന്ത്രി അഖിലേഷ് യാദവും സഭയില്‍ ഉണ്ടായിരുന്നു. നേരത്തെ സഭ സമ്മേളിക്കുന്നതിന് മുന്നോടിയായി സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചിരുന്നെങ്കിലും ബിഎസ്പി യോഗത്തില്‍ പങ്കെടുത്തില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക