Image

എന്‍. എസ് . എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലായില്‍ നടത്താനിരുന്ന കണ്‍വെന്‍ഷന്‍ റദ്ദാക്കി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 28 May, 2020
എന്‍. എസ് . എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലായില്‍ നടത്താനിരുന്ന കണ്‍വെന്‍ഷന്‍ റദ്ദാക്കി

കൊറോണ വൈറസ് മൂലം നമ്മുടെ സമൂഹം വളരെ അധികം വിഷമം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ എന്‍. എസ് . എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജൂലൈ മൂന്നു മുതല്‍ അഞ്ചുവരെ ന്യൂ യോര്‍ക്കില്‍ നടത്താനിരുന്ന ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ റദ്ദാക്കി. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് ചെയ്യുവാന്‍ തീരുമാനിച്ചതായി പ്രസിഡന്റ് സുനില്‍ നായര്‍ അറിയിച്ചു .

നമ്മുടെ സമൂഹത്തിലുള്ള വളരെ അധികം ആളുകള്‍ ഈ വൈറസ് കൊണ്ട് ഇപ്പോഴും ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ നമ്മള്‍ ആഘോഷങ്ങള്‍ ഒഴിവാക്കുകയാണ്. കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ അതാത് സ്ഥലത്തെ ഗവണ്‍മെന്റുകള്‍ എടുക്കുന്ന തിരുമാനങ്ങള്‍ക്കു അനുസരിച്ചും അതുമായി സഹകരിച്ചും മുന്നോട്ടു പോകുവാന്‍ നാം ബാധ്യസ്ഥരാണ്. ഇന്ന് ന്യൂ യോര്‍ക്കില്‍ ഒത്തുചേരലിന് വിലക്കുകള്‍ വളരെ അധികമാണ്. ഇപ്പോഴത്തെ അമേരിക്കയിലെയും ന്യൂയോര്‍ക്കിലെയും ഗവണ്‍മെന്റു തിരുമാനങ്ങള്‍ അനുസരിച്ചു ഇങ്ങനെ ഒരു കണ്‍വെന്‍ഷന്‍ നടത്താന്‍ ബുദ്ധിമുട്ടുകള്‍ ഉള്ളതിനാല്‍ കണ്‍വെന്‍ഷന്‍ ക്യാന്‍സല്‍ ചെയ്യുവാന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

ഈ കണ്‍വെന്‍ഷന്റെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ മുന്നോട്ടു പൊകുമ്പോഴാണ് കോവിഡ് 19 ആമേരിക്കയില്‍ വ്യാപിക്കുന്നത്. കണ്‍വെന്‍ഷന് വേണ്ടി വളരെ അധികം സമയവും സാമ്പത്തികവും ഇതിനോടകം തന്നെ ചെലവഴിച്ചിട്ടുണ്ട്. ഈ കണ്‍വെന്‍ഷന്‍ ക്യാന്‍സല്‍ ചെയ്യുബോള്‍ രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് ഖേദം പ്രകടിപ്പിക്കുന്നു. രെജിസ്റ്റര്‍ ചെയ്തവര്‍ക്ക് സാമ്പത്തികമായി ഒരു നഷ്ടവും ഉണ്ടായിരിക്കുകയില്ല . മുഴുവന്‍ തുകയും ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ തപാലില്‍ ലഭിക്കുന്നതാണ്.

കൊറോണ വൈറസ് സാമൂഹിക പ്രശനമാണ്. അതിനെ സാമൂഹികമായി തന്നെ നേരിടുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഒരു പ്രശ്‌നത്തെ അവഗണിക്കുന്നതല്ല മറിച്ചു ശക്തമായ നടപടികള്‍ എടുക്കുക എന്നതാണ്. ഈ അവസരത്തില്‍ ഞങ്ങളോട് സഹകരിച്ചു പ്രവര്‍ത്തിച്ച ഏവരോടും നന്ദിയും കടപ്പാടും അറിയിക്കുകയാണ്.

എന്‍. എസ് . എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ ബോഡി വെബിനാര്‍ മീറ്റിങ്ങ് ഞായറാഴ്ച , ജൂലൈ 5, പതിനൊന്ന് (ഈസ്റ്റേണ്‍ സമയം ) മണിക്ക് കൂടുന്നതാണ്. 2020 -2022 നാഷണല്‍ ബോര്‍ഡിലേക്ക് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍, സംഘടയുടെ പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള അഭിപ്രയങ്ങള്‍ തുടങ്ങിയവ ജൂണ്‍ 25, 2020 ന് മുന്‍പായി sunilnairnyc@gmil.com എന്ന ഈമെയിലില്‍ അയച്ചു തരണം എന്ന് അഭ്യര്‍ഥിക്കുകയാണ്.

ലോകം സ്തംഭിച്ചുനില്‍ക്കുന്ന ഈ അവസരത്തില്‍ ഒരേ മനസോടെ ഒരുമിച്ചു കൈകോര്‍ത്തു നമ്മുക്കു മുന്‍പോട്ടു നീങ്ങാം. എന്‍. എസ് . എസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തങ്ങള്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷക്കാലം ഉണ്ടായ സഹായ സഹകരണങ്ങള്‍ക്കു ഏവരോടും നന്ദി രേഖപ്പെടുത്തുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക