Image

ഡീസലിനും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും വില കൂട്ടില്ല

Published on 28 May, 2012
ഡീസലിനും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും വില കൂട്ടില്ല
ന്യൂഡല്‍ഹി: ഡീസലിനും മണ്ണെണ്ണയ്ക്കും പാചകവാതകത്തിനും തല്‍ക്കാലം വില കൂട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്പാല്‍ റെഡ്ഡി പറഞ്ഞു. ഡീസല്‍ വില വര്‍ധിപ്പിക്കുന്നത് നാണയപ്പെരുപ്പ നിരക്കിനെ എങ്ങനെ ബാധിക്കുമെന്നത് സംബന്ധിച്ച് ധനമന്ത്രാലയവുമായി താന്‍ ചര്‍ച്ച നടത്തിയതായും ജയ്പാല്‍ റെഡ്ഡി ഡല്‍ഹിയില്‍ പറഞ്ഞു.

വില വര്‍ധനയ്ക്ക് അനുമതി നല്‍കേണ്ട കേന്ദ്രമന്ത്രിസഭയുടെ ഉന്നതാധികാര സമിതിയുടെ യോഗം ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ ജൂണ്‍ രണ്ടിന് ഉന്നതാധികാര സമിതി യോഗം ചേരുമെന്നും ഈ യോഗത്തില്‍ ഡീസല്‍ വില വര്‍ധനയ്ക്ക് അനുമതി നല്‍കുമെന്നും വാര്‍ത്തയുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച പെട്രോള്‍ ലിറ്ററിന് 7.50 രൂപ വരെ എണ്ണകമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഡീസലിനും മണ്ണെണ്ണയ്ക്കും പാചക വാതകത്തിനും വില ഉയര്‍ത്തിയേക്കുമെന്ന വാര്‍ത്ത പരന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക