Image

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: ട്രംപിന്റെ മധ്യസ്ഥതാ വാഗ്​ദാനം തള്ളി ഇന്ത്യ

Published on 28 May, 2020
ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം: ട്രംപിന്റെ  മധ്യസ്ഥതാ വാഗ്​ദാനം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യയും ചൈനയുമായി ബന്ധപ്പെട്ട്​ ഉടലെടുത്ത പ്രശ്​നങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടക്കുക​യാണെന്ന്​ വിദേശകാര്യമന്ത്രാലയം. ഇന്ത്യ-ചൈന പ്രശ്​നം പരിഹരിക്കാന്‍ മധ്യസ്ഥത വഹിക്കാമെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ഡോണള്‍ഡ്​ ട്രംപിന്‍െറ വാഗ്​ദാനത്തോടാണ്​ വിദേശകാര്യമന്ത്രാലയത്തിന്‍െറ പ്രതികരണം. 

ബെയ്​ജിങ്ങുമായി ഇപ്പോഴും നയ​തന്ത്രബന്ധം ഇന്ത്യ നിലനിര്‍ത്തുന്നുണ്ടെന്ന്​ വിദേശകാര്യമന്ത്രാലയം വക്​താവ്​ അനുരാഗ്​ ശ്രീവാസ്​തവ പറഞ്ഞു. സമാധാനം നിലനിര്‍ത്താന്‍ ഇരു രാജ്യങ്ങളും തമ്മില്‍ നിരവധി കരാറുകളില്‍ ഒപ്പുവെച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക