Image

ആകാശ് മിസൈല്‍ ഇന്ത്യ വീണ്ടും പരീക്ഷിച്ചു

Published on 28 May, 2012
ആകാശ് മിസൈല്‍ ഇന്ത്യ വീണ്ടും പരീക്ഷിച്ചു
ഭുവനേശ്വര്‍: ആകാശ് മിസൈല്‍ ഇന്ത്യ വീണ്ടും പരീക്ഷിച്ചു. ഒഡീഷയിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്നും ഇന്നു രാവിലെ രണ്ട് തവണയാണ് മിസൈല്‍ ഇന്ത്യ പരീക്ഷിച്ചത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര ഭൂതല-വ്യോമ മിസൈലാണ് ആകാശ്. 25 കിലോമീറ്ററാണ് മിസൈലിന്റെ ദൂരപരിധി. 60 കിലോ ആയുധങ്ങള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. രണ്ട് ദിവസം മുന്‍പായിരുന്നു ആകാശിന്റെ ആദ്യ പരീക്ഷണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക