Image

സംസ്​ഥാനത്ത്​ ഇന്ന് 84 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു

Published on 28 May, 2020
സംസ്​ഥാനത്ത്​ ഇന്ന് 84 പേര്‍ക്ക്​ കോവിഡ്​ സ്ഥിരീകരിച്ചു
തിരുവനന്തപുരം: ഇന്ന് കേരളത്തില്‍ 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 3 പേര്‍ക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച്‌ പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. 
കേരളത്തില്‍ ആദ്യമായാണ്​ ഒറ്റ ദിവസം ഇത്രയും അധികം പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുന്നത്​. മൂന്നുപേര്‍ രോഗമുക്തി നേടി. കാസര്‍കോട്​ 18, കണ്ണൂര്‍ 10, കോഴിക്കോട്​ ആറ്​, മലപ്പുറം എട്ട്​, തൃ​ശൂര്‍ ഏഴ്​, പാലക്കാട്​ 16, ഇടുക്കി ​1, കോട്ടയം 3, ആലപ്പുഴ 1, പത്തനംതിട്ട 6, കൊല്ലം 1, തിരുവനന്തപുരം 7 എന്നിങ്ങനെയാണ്കണക്ക് ​.

തെലങ്കാന സ്വദേശിയായ ഒരാളും ഇന്ന് കേരളത്തില്‍ വച്ച്‌ കൊവിഡ് ബാധ മൂലം മരിച്ചു. കേരളത്തില്‍ സാമൂഹ്യവ്യാപനത്തിന്‍റെ തുടക്കമെന്ന് വിദഗ്ധസമിതി റിപ്പോ‍ര്‍ട്ട് നല്‍കിയ സാഹചര്യത്തില്‍ ടെസ്റ്റിംഗ് നിരക്ക് കുത്തനെ കൂട്ടാന്‍ തന്നെയാണ് സര്‍ക്കാര്‍ തീരുമാനം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക