Image

ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബ്ബില്‍ വില്‍പന നടത്തിയെന്ന ആരോപണം നിഷേധിച്ച്‌ ട്രൂകോളര്‍

Published on 28 May, 2020
  ഇന്ത്യക്കാരുടെ വിവരങ്ങള്‍ ചോര്‍ത്തി ഡാര്‍ക്ക് വെബ്ബില്‍ വില്‍പന  നടത്തിയെന്ന ആരോപണം നിഷേധിച്ച്‌ ട്രൂകോളര്‍

ന്യൂഡല്‍ഹി: 4.75 കോടി ഇന്ത്യക്കാരുടെ വിവരങ്ങള്‍ ട്രൂകോളര്‍ ചോര്‍ത്തി 75000 രൂപയ്ക്ക് (1000 ഡോളര്‍) ഡാര്‍ക്ക് വെബ്ബില്‍ വില്‍പന നടത്തിയെന്ന ഓണ്‍ലൈന്‍ അന്വേഷണ ഏജന്‍സിയായ സൈബിളിന്റെ വാദത്തെ ട്രൂകോളര്‍ തള്ളിക്കളഞ്ഞു.


ഡാറ്റാബേസില്‍ ഒരു ലംഘനവും നടന്നിട്ടില്ലെന്നും എല്ലാ ഉപഭോക്താക്കളുടെയും വിവരങ്ങള്‍ സുരക്ഷിതമാണെന്നും കമ്ബനി വക്താവ് അറിയിച്ചു.


ട്രൂകോളര്‍ ഡാറ്റാബേസില്‍ നിന്നുള്ള 2019ലെ ഉപഭോക്ത്യ വിവരങ്ങളാണ് ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്കുള്ളതെന്ന് സൈബിളിന്റെ ബ്ളാഗ് പോസ്റ്റില്‍ പറയുന്നു. ഇത്രയും കുറഞ്ഞ വിലയ്ക്ക് ഡാറ്റാബോസ് വില്‍പന നടത്തുന്നത് തങ്ങളെ അത്ഭുതപ്പെടുത്തിയെന്നും ബ്ളോഗ് പോസ്റ്റില്‍ പറയുന്നു.


ഫോണ്‍ നമ്ബറുകള്‍, പേരുകള്‍, ലിംഗഭേദം, ലൊക്കേഷനുകള്‍, ഇമെയില്‍ ഐഡികള്‍, ഫേയ്സ്ബുക്ക് പ്രൊഫൈല്‍ വിവരങ്ങള്‍ എന്നിവ ചോര്‍ന്നതായും ബ്ളോഗ് പോസ്റ്റില്‍ പറയുന്നു. 


സൈബിളിന്റെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എങ്കിലും ഇത് വലിയ ഒരു ഇന്ത്യന്‍ ഉപഭോക്താക്കളെ ബാധിക്കുമെന്ന് പറയാന്‍ സാധിക്കുന്നു. സ്പാമുകള്‍, തട്ടിപ്പുകള്‍,വ്യക്തിവിവര ചോര്‍ച്ച എന്നിവയ്ക്കെല്ലാം ഈ ഉപഭോക്താക്കള്‍ ഇരയാകേണ്ടി വരുമെന്നും പുതിയ വിവരങ്ങള്‍ ലഭിച്ചാല്‍ അത് ബ്ളോഗില്‍ അപ്ഡേറ്റ് ചെയ്യുമെന്നും ബ്ളോഗില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക