Image

അതിർത്തിയിലെ സംഘർഷം: ഇന്ത്യ-ചൈന മധ്യസ്ഥതക്ക്‌ ട്രംപിന്റെ വാഗ്‌ദാനം

അജു വാരിക്കാട്‌ Published on 28 May, 2020
അതിർത്തിയിലെ  സംഘർഷം: ഇന്ത്യ-ചൈന മധ്യസ്ഥതക്ക്‌ ട്രംപിന്റെ വാഗ്‌ദാനം

ന്യൂഡല്‍ഹിക്കും ബെയ്‌ജിങ്ങിനുമിടയില്‍ LACയില്‍ ഇപ്പോള്‍ നടക്കുന്ന പിരിമുറുക്കങ്ങള്‍ക്ക്‌ അയവ്‌ വരുത്തുന്നതിന്‌ മധ്യസ്ഥത വഹിക്കാന്‍ തയാറാണന്ന്‌ യു എസ്‌ പ്രസിഡന്‍റ്‌ ഡൊണാള്‍ഡ്‌ ട്രംപ്‌.

 ട്രംപിന്റെ വാഗ്‌ദാനം വന്ന ദിവസം തന്നെ ചൈനീസ്‌ വിദേശ കാര്യമന്ത്രാലയം (MOFA) അതിര്‍ത്തിയിലെ അവരുടെ നിലപാട്‌ മയപ്പെടുത്തി. അതിര്‍ത്തിയില്‍ ഇപ്പോള്‍ സ്ഥിതി നിയന്ത്രണവിധേയമാണെന്ന്‌ റിപ്പോര്‍ട്ടുകള്‍.

ഇന്ത്യ-ചൈന മധ്യസ്‌ഥതയ്‌ക്കുള്ള തന്റെ ഓഫറിനെക്കുറിച്ച്‌ ട്രംപ്‌ കൂടുതല്‍ വിശദീകരണം നടത്തിയില്ല. ഇന്ത്യ- പാക്‌ തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ മുമ്പ്‌ പലതവണ യുഎസ്‌ വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെങ്കിലും, ഇന്ത്യ-ചൈന തര്‍ക്കങ്ങളില്‍ മൂന്നാംകക്ഷിയാകാന്‍ അമേരിക്ക പരസ്യമായി അഭിപ്രായം അറിയിക്കുന്നത്‌ ഇതാദ്യമാണ്‌.

അതിര്‍ത്തിയിലെ LAC യിലുള്ള പിരിമുറുക്കങ്ങള്‍ക്ക്‌ ചൈനയെ കുറ്റപ്പെടുത്തുകയും `ചൈന അയല്‍രാജ്യങ്ങള്‍ക്കെല്ലാം ഒരുഭീഷണി''എന്ന്‌ വിശഷിപ്പിക്കുകയും ചെയ്‌ത യുഎസ്‌ സ്റ്റേറ്റ്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഉദ്യോഗസ്ഥ ആലീസ്‌ വെല്‍സിന്റെ നിലപാടില്‍ നിന്നും യുഎസ ്‌പ്രസിഡന്റിന്റെ പരാമര്‍ശം വ്യത്യസ്‌തമായിരുന്നു.

യുഎസും ചൈനയും തമ്മില്‍ പല മേഖലകളിലും അഭിപ്രായ വ്യത്യാസം നിലനില്‍ക്കുന്ന സമയത്താണ്‌ ട്രംപിന്റെ ഓഫര്‍ വന്നത്‌ എന്നത്‌ ശ്രദ്ധേയം. COVID19 പാന്‍ഡെമിക്കുമായി ബന്ധപ്പെട്ട്‌ ചൈന സുതാര്യമല്ലെന്ന്‌ യു എസ്‌ ഇയിടെ ആരോപിച്ചിരുന്നു.

 ചൈന ഹോങ്കോങ്ങില്‍ ദേശീയസുരക്ഷാ നിയമം നടപ്പാക്കുന്നതുമായി മുന്നോട്ട്‌ പോവുകയാണെങ്കില്‍ യുഎസിന്‌ ചൈനയ്‌ക്കുമേല്‍ ഉപരോധം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന്‌ യു എസ്‌ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്‌ റോബര്‍ട്ട്‌ ഓബ്രിയന്‍ അടുത്തിടെ പറഞ്ഞിരുന്നു.

ട്രംപിന്റെ പ്രസ്‌താവനയോട്‌ വിദേശ കാര്യമന്ത്രാലയമോ ചൈനയുടെ MOFAയോ ഇതുവരെ പ്രതികരിച്ചിട്ടില്ല. മൂന്നാംകക്ഷി മധ്യസ്ഥതയ്‌ക്കുള്ള എല്ലാ വാഗ്‌ദാനങ്ങളും ഇന്ത്യ മുമ്പ്‌ നിരസിച്ചിട്ടുള്ളതാണ്‌. ചൈനയും ട്രംപിന്റെ വാഗ്‌ദാനം നിരസിക്കുമെന്നാണ്‌ പ്രതീക്ഷ. 

പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു മുതിര്‍ന്ന ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞത്‌ ``ഇരുപക്ഷവും ഈ ഓഫര്‍ ഗൗരവമായി എടുക്കില്ല പ്രത്യേകിച്ച്‌ ചൈന, കാരണം ഇപ്പോഴുള്ള അമേരിക്കയുടെ ചൈനാ നയം അത്ര അനുകൂലമല്ല' എന്നതുതന്നെ. ഉഭയകക്ഷി നിലപാടിലൂടെ ഇരുപക്ഷത്തിനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകുമെന്ന്‌ ബുധനാഴ്‌ച ചൈന വ്യക്തമാക്കിയിരുന്നു.

നിലവില്‍, ചൈനയും ഇന്ത്യയും തമ്മിലുള്ള അതിര്‍ത്തി പ്രദേശങ്ങളിലെ സ്ഥിതി നിയന്ത്രണവിധേയമാണ്‌, ''ചൈനയുടെ MoF A വക്താവ ്‌ഷാവോലി ജിയാന്‍ ഒരു ബ്രീഫിംഗില്‍ അറിയിച്ചു. ``ഇരുരാജ്യങ്ങള്‍ക്കുമിടയില്‍, ഞങ്ങള്‍ക്ക്‌ നല്ലബന്ധവും ആശയവിനിമയത്തിന്‌ സംവിധാനവും മാര്‍ഗങ്ങളും ഉണ്ട്‌. ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ ശരിയായി പരിഹരിക്കാന്‍ ഞങ്ങള്‍ക്ക്‌ കഴിവുണ്ട്‌,''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ എല്‍എസിയില്‍ (L.A.C) നാല്‌ പോയിന്റെങ്കിലും കുറഞ്ഞത്‌ ഇതുവരെ നേരിട്ടിട്ടുണ്ട്‌, ഇതില്‍ പാങ്കോംഗ്‌ത്സോ (തടാകം), ഡെഡ്‌ചോക്ക്‌, ലഡാക്കിലെ ഗാല്‍വാന്‍വാലി, സിക്കിമിലെ നകുലാ എന്നിവ ഉള്‍പ്പെടുന്നു. 

 ഇന്ത്യന്‍ സൈനികര്‍ പട്രോളിംഗ്‌, കൂടാരങ്ങളും ബംങ്കറുകളും സ്ഥാപിച്ച, പല സ്ഥലങ്ങള്‍ പിഎല്‍എ സൈനികര്‍ കൈവശപ്പെടുത്തിയിട്ടുണ്ട്‌. ചൈനീസ്‌ അധികൃതര്‍ സ്ഥിതിഗതികള്‍ മയപ്പെടുത്തിയ സ്ഥിതിക്ക്‌ ചൈനീസ്‌ സൈനികര്‍ ഇപ്പോള്‍ കൈവശപ്പെടുത്തിയിരിക്കുന്ന ഈ പ്രദേശം ഉപേക്ഷിക്കുമോ എന്ന്‌ വ്യക്തമല്ല.

എല്‍എസി (LA.C)യിലെ സ്ഥിതിഗതികളെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ നല്‍കാത്തതിന്‌ സര്‍ക്കാരിനെ കോണ്‍ഗ്രസ്‌ പാര്‍ട്ടിവിമര്‍ശിച്ചു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക