Image

എം.എം. മണിക്കെതിരായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന്

Published on 28 May, 2012
എം.എം. മണിക്കെതിരായ കേസ് പ്രത്യേക അന്വേഷണ സംഘത്തിന്
തിരുവനന്തപുരം: എം.എം. മണിയുടെ വിവാദ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും. അന്വേഷണ സംഘത്തില്‍ ആരൊക്കെയെന്ന് വൈകിട്ടോടെ വ്യക്തമാകുമെന്നാണ് സൂചന.

ഡിവൈഎസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരായിരിക്കും സംഘത്തില്‍ ഉണ്ടാകുക. രാവിലെ തൊടുപുഴ ഗസ്റ്റ് ഹൗസില്‍ ഇടുക്കി എസ്പി ജോര്‍ജ് വര്‍ഗീസും തൊടുപുഴ ഡിവൈഎസ്പിയും സിഐയും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ അന്വേഷണ സംഘത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിരുന്നു. കേസെടുത്തിട്ടുണ്‌ടെന്നും കൂടുതല്‍ കാര്യങ്ങള്‍ പറയാനാകില്ലെന്നുമായിരുന്നു ചര്‍ച്ചയ്ക്ക് ശേഷം എസ്പി ജോര്‍ജ് വര്‍ഗീസിന്റെ പ്രതികരണം. മണിയുടെ പ്രസ്താവനയുടെ വെളിച്ചത്തില്‍ പതിമൂന്നോളം കൊലപാതക കേസുകളാണ് പോലീസ് വീണ്ടും അന്വേഷിക്കാന്‍ ഒരുങ്ങുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക