ധാക്കാ: ബംഗ്ലാദേശില്‍ കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ ബുധനാഴ്ചയുണ്ടായ തീപിടുത്തത്തില്‍ ഒരു സ്ത്രീയടക്കം അഞ്ചു പേര് മരിച്ചു. ഗുല്‍ഷം മാര്‍ക്കറ്റ് മേഖലയിലുള്ള ആശുപത്രിയിലാണ് രാത്രി 10 മണിയോടെ തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയെത്തി തീയണച്ചെങ്കിലും അഞ്ചു പേര് മരണമടഞ്ഞിരുന്നുവെന്ന് സേനാ വിഭാഗം ഡയറക്ടര്‍ ലഫ്.കേണല്‍ സുല്ലുര് റഹ്മാന് പറഞ്ഞു.
ആശുപത്രിയിലെ കൊറോണ ഐസോലേഷന് യൂണിറ്റിലാണ് തീപിടുത്തമുണ്ടായതെന്ന് ഗുല്‍ഷം പോലീസ് ഓഫീസര്‍ എസ്.എം കമ്രൂസാമ പറഞ്ഞു. തീപിടുത്തിന്റെ കാരണം വ്യക്തമല്ല. എയര്‍ കണ്ടീഷനിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടുത്തത്തിന്റെ കാരണമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.