Image

ചന്ദ്രശേഖരന്‍ വധം: ലംബു പ്രദീപും പടയങ്കണ്ടി രവീന്ദ്രനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍

Published on 28 May, 2012
ചന്ദ്രശേഖരന്‍ വധം: ലംബു പ്രദീപും പടയങ്കണ്ടി രവീന്ദ്രനും ജുഡീഷ്യല്‍ കസ്റ്റഡിയില്‍
കുന്ദമംഗലം: ചന്ദ്രശേഖരന്‍ വധക്കേസില്‍ അറസ്റ്റിലായ സിപിഎം ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രനെയും ചൊക്ലി കവിയൂര്‍ റോഡ് മാരാംകുന്നുമ്മല്‍ ലംബു പ്രദീപ് എന്ന പ്രദീപനെയും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഈ മാസം 30 വരെയാണ് ഇവരെ കസ്റ്റഡിയില്‍ വിട്ടത്.

പടയങ്കണ്ടി രവീന്ദ്രനെ നേരത്തെ ആറ് ദിവസത്തേക്കു പോലീസ് കസ്റ്റഡിയില്‍ വിട്ടുനല്‍കിയിരുന്നു. ഈ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് ഇയാളെ കോടതിയില്‍ ഹാജരാക്കിയത്. ലംബു പ്രദീപിനെ കോടതി ആദ്യം തന്നെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് പ്രദീപിനെയും കോടതിയില്‍ ഹാജരാക്കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക